ആഭ്യന്തരമന്ത്രാലയം അറസ്റ്റ് ചെയ്തവർ
ദോഹ: തൊഴിലുടമയിൽനിന്ന് ഒളിച്ചോടിയ 22 ഗാർഹിക തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെർച്ച് ആൻഡ് ഫോളോഅപ് വിഭാഗം അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യക്കാരായ വനിതാ തൊഴിലാളികളാണ് അറസ്റ്റിലായവർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിലാളികൾക്കെതിരായ ഒളിച്ചോട്ടം സംബന്ധിച്ച പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നത്.
വീട്ടുജോലിക്കാർ തങ്ങളുടെ സ്പോൺസർമാരുടെ വീട്ടിൽനിന്ന് ഒളിച്ചോടി മറ്റൊരു തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യുന്നത് ഖത്തറിൽ നിയമവിരുദ്ധമാണ്. ഗാർഹിക തൊഴിലാളികൾ നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗം കൂടിയാണ് സെർച്ച് ആൻഡ് ഫോളോഅപ് വിഭാഗം പരിശോധന ഊർജിതമാക്കിയത്. തുടർ നിയമനടപടികളുടെ ഭാഗമായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.