ആസിം വെളിമണ്ണ നോബ്ൾ സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം
Posted On
date_range Updated On
date_range ആസിം വെളിമണ്ണ നോബ്ൾ സ്കൂൾ വിദ്യാർഥികളുമായി സംവദിച്ചു
ദോഹ: ഇന്റർനാഷനൽ ചിൽഡ്രൻസ് പീസ് ഫൈനലിസ്റ്റും ഏഷ്യ ബുക് ഓഫ് റെക്കോഡ്സ് ജേതാവുമായ മുഹമ്മദ് ആസിം വെളിമണ്ണ നോബിൾ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികളുമായി സംവദിച്ചു. നോബ്ൾ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് ഓഫ് സെക്ഷൻ കെ. നിസാർ നന്ദി പറഞ്ഞു. ഹെഡ് ഓഫ് സെക്ഷൻസ് മുഹമ്മദ് ഹസൻ, പത്മഅരവിന്ദ്, അധ്യാപകർ എന്നിവർ പങ്കെടുത്തു. ജീവിതത്തിലെ പ്രതികൂലമായ സാഹചര്യങ്ങളോട് പൊരുതി വിജയങ്ങൾ വെട്ടിപ്പിടിച്ച് മുന്നേറുന്ന ആസിം തന്റെ അനുഭവങ്ങളും സ്വപ്നങ്ങളും വിദ്യാർഥികളുമായി പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.