അൽ വക്റ മുനിസിപ്പാലിറ്റി പരിധിയിൽ പരിശോധനയിൽ കണ്ടെത്തിയ ഭക്ഷ്യവസ്തുക്കൾ നീക്കംചെയ്യുന്നു

32 ടൺ പഴകിയ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു

ദോഹ: അൽ വക്റ മുനിസിപ്പാലിറ്റി പരിധിയിൽ നടന്ന പരിശോധനയിൽ 32 ടൺ പഴകിയ ഭക്ഷ്യവസ്തുക്കൾ അധികൃതർ പിടികൂടി. മുനിസിപ്പാലിറ്റി പരിധിയിലെ ബിർകാത് അൽ അവാമീർ മേഖലയിൽ ഒമ്പത് ഭക്ഷ്യ ഔട്ട്ലെറ്റുകളിലായാണ് പരിശോധന നടത്തിയത്.

ഇവയിൽ ഒന്ന് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. പിടികൂടിയ പഴകിയ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

മുനിസിപ്പാലിറ്റിയുടെ ആരോഗ്യ വിഭാഗവും പൊതുശുചീകരണ വിഭാഗവും സംയുക്തമായി ഭക്ഷ്യസുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - 32 tons of stale food items were destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.