ദോഹ: രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിലേക്കും കിൻറര്ഗാര്ട്ടനുകളിലേക്കുമുള്ള 2021-22 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള രജിസ്ട്രേഷന് മാര്‍ച്ച് ഒന്നിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 14 വരെയാണ് അപേക്ഷ സ്വീകരിക്കുക. വിദേശത്തുനിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് 2022 ജനുവരി അവസാനം വരെ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ടാകും.
മന്ത്രാലയം അംഗീകരിച്ച രജിസ്ട്രേഷന് ചട്ടങ്ങളും നിയമങ്ങളും ലംഘിക്കാത്ത തരത്തില്‍ ഉചിതമായ രജിസ്ട്രേഷന് സംവിധാനം സ്കൂളുകള്‍ക്ക് നിര്‍ണയിക്കാവുന്നതാണെന്ന് സ്വകാര്യ സ്കൂള്‍ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ ഹമദ് മുഹമ്മദ് അല്‍ ഗാലി പറഞ്ഞു.
കെട്ടിട പരിശോധന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് സ്കൂളിൽ എത്ര കുട്ടികൾക്ക് പ്രവേശനം അനുവദിക്കാം എന്ന് നിര്‍ണയിക്കുക. വിദ്യാര്‍ഥികളുടെ ഒഴിവിെൻറ എണ്ണം സ്കൂളാണ് അവലോകനം ചെയ്ത് നിര്‍ണയിക്കേണ്ടത്. പ്രവേശന തീയതി മുതല്‍ ഒരാഴ്ചക്കുള്ളില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ മന്ത്രാലയത്തിെൻറ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. അപേക്ഷ തീയതി മുതല്‍ ഒരാഴ്ചക്കകം വിദ്യാര്‍ഥിയെ രജിസ്റ്റര്‍ ചെയ്യുന്ന വിവരം രക്ഷിതാവിനെ സ്കൂളില്‍നിന്നും അറിയിക്കും.
വിദ്യാര്‍ഥികളുടെയും വിദ്യാര്‍ഥിനികളുടെയും രജിസ്ട്രേഷന്, നീക്കം ചെയ്യല്‍, മാറ്റം, സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച്, അംഗീകൃത ട്യൂഷന് ഫീസ്, സ്കൂള്‍ പോര്ട്ടലിെൻറ പുതുക്കൽ, പ്രതിദിന ഹാജരും ഹാജരില്ലാത്തവരും എന്നിവ ദേശീയ വിദ്യാര്‍ഥി വിവര സമ്പ്രദായത്തില്‍ (എൻ.എസ്.ഐ.എസ്) ഉപയോഗിക്കാന്‍ സ്വകാര്യ സ്കൂളുകള്‍ ബാധ്യസ്ഥരാണ്.
ഖത്തര്‍ റെസിഡന്‍സി പെര്‍മിറ്റില്ലാത്ത വിദ്യാര്‍ഥികളെ സ്കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. സന്ദര്‍ശന വിസയിലെത്തിയ വിദ്യാര്‍ഥികള്‍ക്കും സ്കൂളില്‍ പഠിക്കാനും പേര് രജിസ്റ്റര്‍ ചെയ്യാനും അനുമതിയില്ല.
സ്കൂള്‍ ശേഷിക്ക് തുല്യമായ എണ്ണം രജിസ്റ്റര്‍ ചെയ്യാനും അപേക്ഷ സമര്‍പ്പിച്ച തീയതി മുതല്‍ ഒരാഴ്ചയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ വെയിറ്റിങ് ലിസ്റ്റില്‍ നിലനിര്‍ത്താനോ സ്കൂളിന് അവകാശമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.