അമീറിന്‍െറ പ്രസംഗം അറബ്, ഇസ്ലാമിക ലോകത്തിന്‍്റെ ശബ്ദമായി

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി  ഐക്യ രാഷ്ട്ര സഭ പൊതുസഭയില്‍ നടത്തിയ പ്രസംഗം അറബ്-ഇസ്ലാമിക ലോകത്തിന്‍്റെ പ്രതിനിധാനമായി. 
ശൈഖ് തമീമിന്‍്റെ പ്രസംഗം വലിയ കയ്യടികളോടെയാണ് ലോക നേതാക്കള്‍ ഏറ്റ് വാങ്ങിയത്. 
ലോകത്ത് ഇന്ന് നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ ശക്തമായി അപലപിച്ചും അതിന് നേതൃത്വം കൊടുക്കുന്ന രാജ്യങ്ങളില്‍ ചിലതിനെ പേരെടുത്ത് വിമര്‍ശിച്ചുമാണ് അമീറിന്‍്റെ പ്രസംഗം മുന്നേറിയത്. 
സാമ്രാജ്യത്വ ശക്തികള്‍ക്ക് മുമ്പില്‍ തലയെടുപ്പോടെ ഉറച്ച ശബ്ദത്തില്‍ ശൈഖ് തമീം നടത്തിയ പ്രസംഗം നിശ്ചയദാര്‍ഢ്യത്തിന്‍്റെ  ഉദാഹരണമായി വിലയിരുത്തപ്പെടുന്നു.
 ദോഹയിലെ സിറിയന്‍ അംബാസഡര്‍ നിസാര്‍ ഹറാക്കി അഭിപ്രായപ്പെട്ടത് സിറിയന്‍ ജനതയുടെ ശബ്ദമാണ് അമീര്‍ ഐക്യ രാഷ്ട്ര സഭയില്‍ പ്രതിനിധീകരിച്ചത് എന്നാണ്. 
അമീറിന്‍്റെ പ്രസംഗം സിറിയന്‍ പ്രസിഡന്‍്റിന്‍്റെ ഭീകര മുഖം ലോക നേതാക്കള്‍ക്ക് മുന്‍പില്‍ വെളിപ്പെടാന്‍ സഹായിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. 
ഫലസ്തീന്‍ വിഷയം സജീവ ചര്‍ച്ചയാക്കി കൊണ്ടുള്ള അമീറിന്‍്റെ പ്രസംഗം ഫലസ്തീന്‍ ജനതയുടെ വികാരമാണ് പ്രതിനീധീകരിച്ചതെന്ന് ഖത്തറിലെ ഫലസ്തീന്‍ അംബാസഡര്‍ മുനീര്‍ ഗന്നാം അഭിപ്രായപ്പെട്ടു.  ഫലസ്തീന്‍ വിഷയത്തില്‍ അമീറിന്‍്റെ പ്രസംഗം സമ്പൂര്‍ണമാണ്. 
ഇനി അതിന് മേല്‍ ഐക്യ രാഷ്ട്ര സഭ തീരുമാനം എടുക്കുകയാണ് വേണ്ടതെന്ന് ഗന്നാം ആവശ്യപ്പെട്ടു. 
 സോഷ്യല്‍ മീഡിയകളില്‍ അമീറിന്‍്റെ പ്രസംഗത്തെ മുക്തകണ്ഠം പ്രശംസിച്ച് കൊണ്ടുള്ള സന്ദേശങ്ങളാണ് മുഴുവനും. അറബ് ലോകത്ത് നിന്ന് ഇച്ചാശക്തിയുള്ള ഒരു നേതാവ് എന്നാണ് സൗദി പൗരനായ അബ്ദുല്ല അല്‍ഖഹ്താനി അഭിപ്രായപ്പെട്ടത്.
 ലോക ശക്തിക്ക് മുമ്പില്‍ മുട്ട് വിറക്കുന്ന ഭരണാധികള്‍ ജീവിക്കുന്ന ലോകത്ത് ധീരതയോടെ അവര്‍ ചെയ്യുന്നത് തെറ്റാണെന്നും അതിക്രമമാണെന്നും വിളിച്ച് പറയാന്‍ ഞങ്ങള്‍ക് ഒരു ഭരണാധികരിയുണ്ടെന്നാണ് കുവൈത്തില്‍ നിന്നുള്ള സഅദ് സാലിം അഭിപ്രായപ്പെട്ടത്. അമീര്‍ ശൈഖ് തമീമിന്‍്റെ പ്രസംഗം ആരംഭിച്ചത് തന്നെ ഫലസ്തീന്‍ വിഷയം ഉന്നയിച്ച് കൊണ്ടാണ്. 
അനീതിക്കെതിരെ പോരാടുന്നവര്‍ക്ക് പ്രചോദനമായും പിന്തുണയായും ഖത്തര്‍ എന്നുമുണ്ടാകുമെന്ന അമീറിന്‍്റെ പ്രസംഗം ഫലസ്തീന്‍ ജനതയും വലിയ ആവേശത്തോട് കൂടിയാണ് സ്വീകരിച്ചത്. 
തങ്ങളുടെ ഭരണാധികാരികളേക്കാള്‍ തങ്ങള്‍ക്ക് വേണ്ടി ലോകത്തിന് മുന്‍പില്‍ വാദിച്ച നേതാവ് എന്നാണ് ഗസ്സയല്‍ നിന്നുള്ള മുസ്തഫ കമാല്‍ അഭിപ്രായപ്പെട്ടത്. 
പൊതുസഭയില്‍ പങ്കെടുത്ത നേതാക്കളില്‍ പ്രായം കൊണ്ട് ചെറുപ്പമായ ശൈഖ് തമീമിഡെന്‍്റ വാക്കുകളെ തങ്ങള്‍ ഏറെ ആദരിക്കുന്നൂവെന്ന് സിറിയയില്‍ നിന്നുള്ള ഹുസാമുദ്ദീന്‍ അല്‍ശലബി അഭിപ്രായപ്പെട്ടു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.