ദോഹ: ഊര്‍ജ്ജദായക പാനീയങ്ങള്‍ക്ക് കൗമാരക്കാര്‍ക്കിടയില്‍ പ്രചാരം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ കര്‍ശന നിര്‍ദേശങ്ങളുണ്ടായിട്ടും ‘എനര്‍ജി ഡ്രിങ്സ്’ എന്ന പേരിലറിയപ്പെടുന്ന ഇവയുടെ ഉപയോഗം കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിക്കുന്നതായാണ് കരുതുന്നത്.
മദ്യത്തിന്‍െറ ഗണത്തില്‍പ്പെടാത്ത പാനീയമായ ഇവയില്‍ കഫീന്‍, വിറ്റമിന്‍, ടൗറിന്‍, ജിന്‍സെങ്, ഗൗരാന തുടങ്ങിയ ഉത്തേജകങ്ങളും സസ്യങ്ങളുടെ ചേരുവകളും ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേഖലാ ഗവേഷണ വിഭാഗം വ്യക്തമാക്കിയിട്ടുള്ളത്. ഇവയുടെ അമിത ഉപഭോഗം പ്രത്യേകിച്ചും ചെറു പ്രായക്കാര്‍ക്ക് ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടത്തെിയിട്ടുള്ളത്.
ശാരീരിക പ്രശ്നങ്ങളുള്ള ഏതൊരാളും ഏത് ബ്രാന്‍റ് എനര്‍ജി ഡ്രിങ്സും കഴിക്കുന്നതിനും മുമ്പായി ഡോക്ടറുടെ ഉപദേശം തേടണമെന്ന് ദോഹയിലെ ആരോഗ്യവിദഗ്ധയെ ഉദ്ധരിച്ച് ‘ഗള്‍ഫ് ടൈംസ്’റിപ്പോര്‍ട്ട് ചെയ്തു. ഇവ വില്‍ക്കുന്ന കടകളില്‍ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക വാണിജ്യമന്ത്രാലയത്തിന്‍െറ നിര്‍ദേശങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇത്തരം പാനീയങ്ങളില്‍ കഫീന്‍, പഞ്ചസാര എന്നിവയുടെ അളവ് ഉയര്‍ന്ന തോതിലായതിനാല്‍ ശാരീരിക പ്രശ്നങ്ങളുള്ളവര്‍ ഇവ കഴിക്കുന്നത് ഗുരുതര പ്രശ്നങ്ങള്‍ക്കിടവരുത്തും.
250 എം.എല്‍ വരുന്ന ചെറിയ കുപ്പി എനര്‍ജി ഡ്രിംഗില്‍ 80 മില്ലിഗ്രാം വരെ കഫീന്‍ അടങ്ങിയിട്ടുണ്ടെന്നാണ് തെളിഞ്ഞിട്ടുള്ളത്. ഇത് മൂന്ന് കുപ്പി കോളയ്ക്കോ, മൂന്ന് കപ്പ് കാപ്പിക്കോ തുല്യമാണെന്ന് വിലയിരുത്തല്‍.
ഇതിനു പുറമെ ഗ്ളുകുറോണോലാക്റ്റോണ്‍, ടൗറിന്‍ എന്നീ പദാര്‍ഥങ്ങളും ഇവയിലടങ്ങിയിട്ടുണ്ട്. യൂറോപ്യന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍െറ മുന്നറിയിപ്പിലും (ഇഫ്സ) കഫീന്‍െറ അമിത ഉപയോഗത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഉറക്കം തടസ്സപ്പെടുക, രക്തസമ്മര്‍ദം, പെരുമാറ്റ വൈകല്യം, ഉത്കണ്ഠ എന്നിവയ്ക്ക് കഫീന്‍ കാരണമാകുന്നതായും ചൂണ്ടിക്കാട്ടുന്നു.
ഉപഭോക്താക്കളുടെ പ്രയാമനുസരിച്ച് മദ്യം, പുകയില എന്നീ ഉല്‍പന്നങ്ങളുടെ വില്‍പ്പനക്ക് നിയന്ത്രണമുണ്ടെങ്കിലും ഊര്‍ജ്ജദായക പാനീയങ്ങളുടെ വില്‍പനയില്‍ വേണ്ടത്ര നിഷ്കര്‍ഷത പുലര്‍ത്താറില്ല. പരിചരണം ആവശ്യമുള്ള അമ്മമാര്‍, 16 വയസ്സിനു താഴെയുള്ളവര്‍, കഫീന്‍ അലര്‍ജിയുള്ളവര്‍, ഹൃദയസംബന്ധമായ അസുഖമുള്ളവര്‍, കായിക പരിശീലനത്തിലേര്‍പ്പെടുന്നവര്‍ എന്നിവരോടായി ഊര്‍ജ്ജദായക പാനീയങ്ങള്‍ വെടിയാന്‍ സാമ്പത്തിക വാണിജ്യമന്ത്രാലയത്തിന്‍േറതായ മുന്നറിയിപ്പ് നിലവിലുണ്ട്.
എന്നാല്‍, ദോഹയിലെ പല മോളുകളിലും ഇത്തരം പാനീയങ്ങള്‍ വ്യാപകമായ തോതില്‍ ഉപയോഗിക്കുന്ന കൗമാരക്കാരെ കാണാനാകുമെന്നതാണ് യാഥാര്‍ഥ്യം.
കായികമേളകളിലും മറ്റുമായി യുവാക്കളെ സ്വാധീനിക്കുന്ന ഊര്‍ജ്ജദായക ഉത്തേജക പാനീയങ്ങളുടെ പരസ്യങ്ങളാണ് ഇളംപ്രായക്കാര്‍ക്കിടയില്‍ ഇത്തരം ഉല്‍പന്നങ്ങളുടെ സ്വാധീനത്തിനു കാരണമെന്ന് അഭിപ്രായമുണ്ട്.ഊര്‍ജ്ജസ്വലമായി ജോലി ചെയ്യുന്നവര്‍ക്ക് എട്ടു മണിക്കൂര്‍ ഉറക്കവും, ശരിയായ അളവിലും നേരത്തുമുള്ള ഭക്ഷണവുംകൊണ്ടുതന്നെ നല്ല ആരോഗ്യം കാത്തുസൂക്ഷിക്കാനാകുമെന്ന് ദോഹയിലെ ജിം ഇന്‍സ്ട്രക്ടര്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. എനര്‍ജി ഡ്രിഗുകള്‍ക്കു പകരം ഫ്രഷ് ജ്യൂസ്, ധാരാളം വെളളം, വിവിധ പച്ചക്കറികളും ഇലകളും, ധാരാളം ഉറക്കം എന്നിവ നല്ല ആരോഗ്യവും പ്രസരിപ്പും പ്രദാനം ചെയ്യും -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.