ദു:ഖത്തില്‍ പങ്കുചേരാന്‍  ലോകനേതാക്ക െളത്തി

ദോഹ: പിതാമഹന്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ ലോക നേതാക്കളുടെ പ്രവാഹം. 
കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിരവധി ലോക നേതാക്കളാണ് ദോഹയിലത്തെിയത്. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍സൗദ്, കുവൈത്ത് അമീര്‍ സ്വബാഹ് അല്‍അഹ്മദ് ജാബിര്‍ അസ്സ്വബാഹ്, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, യമന്‍ പ്രസിഡന്‍്റ് അബ്ദു റബ് മന്‍സൂര്‍ ഹാദി, ഒമാന്‍ സുല്‍ത്താന്‍  ഖാബൂസിന്‍്റെ മുഖ്യ ഉപദേഷ്ടാവ് ശിഹാബ് ബിന്‍ ത്വാരിഖ് ആല്‍സ ഈദ്, മോറോക്കോ ഭരണാധികാരി മുഹമ്മദ് ആറാമന്‍െറ  പ്രതിനിധി അമീര്‍ മൗലിദീ റഷീദ്, തുണീഷ്യന്‍ ഉന്നത നേതാവും അന്നഹ്ദയുടെ അധ്യക്ഷനുമായ റാഷിദ് അല്‍ഗന്നൂശി, സുഡാന്‍ മുന്‍ പ്രസിഡന്‍്റ് അബ്ദുറഹ്മാന്‍ സിവാര്‍ അദ്ദഹബ്, തുടങ്ങി നിരവധി നേതാക്കളാണ് അനുശോചനം അറിയിക്കാന്‍ വജ്ബ പാലസിലത്തെിയത്. 
ഇന്നും നാളെയുമായി ഇനിയും നിരവധി ലോക നേതാക്കള്‍ എത്തുമെന്നാണ് കരുതുന്നത്. 
ശൈഖ് ഖലീഫയുമായുള്ള ബന്ധവും അമീര്‍,പിതാവ് അമീര്‍ എന്നിവരുമായുള്ള അടുത്ത സൗഹൃദവും കാത്ത് സൂക്ഷിക്കുന്ന ഭരണാധികാരികളും അല്ലാത്തവരുമായി നിരവധി ആളുകളാണ് അനുശോചനം അറിയിക്കാന്‍ കൊട്ടാരത്തില്‍ എത്തികൊണ്ടിരിക്കുന്നത്. 
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ ദോഹയുടെ പ്രധാന നിരത്തുകളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. 
മിനിറ്റുകള്‍ ഇടവിട്ടുള്ള നേതാക്കളുടെ പോക്ക് വരവ് കാരണം വലിയ ട്രാഫിക് നിയന്ത്രണമാണ് അധികൃതര്‍ക്ക് നടത്തേണ്ടതായി വന്നത്.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.