‘കുതിരചാട്ട പാച്ചിലി’ന് ദോഹ വേദിയാകുന്നു

ദോഹ: ലോക പ്രശസ്ത കുതിരയോട്ടക്കാര്‍ അണിനിരക്കുന്ന, എണ്ണംപറഞ്ഞ അശ്വാഭ്യാസ ഗ്രാന്‍റ് പ്രിക്സ് ഫിനാലെകളായ  ‘ലോന്‍ങിനസ് ഗ്ളോബല്‍ ചാമ്പ്യന്‍ഷിപ്പ് ടൂര്‍’ (എല്‍.ജി.സി.ടി) ഫൈനലിനും ഗ്ളോബല്‍ ചാമ്പ്യന്‍സ് ലീഗ് (ജി.സി.എല്‍) ഫൈനലിനും ദോഹ വേദിയാകുന്നു. ഖത്തറിന്‍െറ അഭിമാനവും രാജ്യാന്തര നിലവാരത്തിലുള്ളതുമായ അല്‍ ശഖബ് ഇക്വസ്ട്രിയന്‍ സെന്‍ററില്‍ നവംബര്‍ മൂന്ന് മുതല്‍ അഞ്ചുവരെയാണ് ഫൈനല്‍ മത്സരങ്ങള്‍. 
ലോകത്തിലെ ഏറ്റവും മിടുക്കരായ പത്ത് റൈഡര്‍മാരില്‍ ആറുപേരും, ലോകത്തെ മുന്‍നിരയിലെ മൂന്നില്‍ രണ്ടുപേരും ഉയരങ്ങള്‍ കീഴടക്കാനായി ദോഹയിലത്തെുന്നു. 
കുതിരച്ചാട്ടക്കാര്‍ക്കായി വന്‍ സമ്മാനത്തുകയാണ് ലഭിക്കുക. നിലവിലെ ലോക ചാമ്പ്യന്മാരായ റോള്‍ഫ് ഗോരന്‍ ബെന്‍ജറ്റ്സനും (സ്വീഡന്‍), എഡ്വിന ടോപ്പ്സ് അലക്സാണ്ടര്‍ (ആസ്ത്രേലിയ)യും  എല്‍.ജി.സി.ടി പട്ടത്തിനായി അല്‍ ശഖബിലിറങ്ങുന്നുണ്ട്.  ഒളിമ്പിക് താരമായ റോള്‍ഫ് 272 എന്ന പോയന്‍റ് നേട്ടത്തിലാണ് കിരീടവുമായി മുന്‍നിരയിലുള്ളത്. 
 450,000 യൂറോയാണ് ഗ്രാന്‍റ് പ്രിക്സ് സമ്മാനത്തുക. കൂടാതെ എല്‍.ജി.സി.ടി റാങ്കിങ് ബോണസ് പ്രൈസായ പത്തുലക്ഷം യൂറോ ബോണസ് പ്രൈസുമുണ്ട്.  
ഇത് മികച്ച പോയന്‍റുകള്‍ നേടുന്നവര്‍ വീതിച്ചെടുക്കുകയാണ് ചെയ്യുക. ഖത്തറിന്‍െറ അഭിമാനവും ഒളിമ്പിക് ജംമ്പിങ് ടീം അംഗങ്ങളുമായ ശൈഖ് അലി ബിന്‍ ഖാലിദ് ആല്‍ഥാനിയും ബാസിം ഹസ്സന്‍ മുഹമ്മദും, അലി യൂസുഫ് അല്‍ റുമൈഹിയും ഗ്രാന്‍റ് ഫിനാലയില്‍ തങ്ങളുടെ സ്വന്തം കാണികള്‍ക്കു മുമ്പാകെ ആശ്വാഭ്യാസ പ്രകടനങ്ങള്‍ക്കായുണ്ട്. ശൈഖ് അലി ബിന്‍ ഖാലിദ് ആല്‍ഥാനി റിയോയിലെ വ്യക്തിഗത ഇനങ്ങളില്‍ ആറാം സ്ഥാനത്തത്തെിയിരുന്നു. എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള ഖത്തര്‍ ഫൗണ്ടേഷന്‍െറ ഭാഗമായ അറേബ്യന്‍ കുതിരയോട്ട വേദിക്ക് 1992ല്‍ തുടക്കമിട്ടത് പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയാണ്. പിന്നീട് 2004ല്‍ അല്‍ ശഖബ് ഖത്തര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്ത് നവീകരിക്കുകയായിരുന്നു. 
എല്‍.ജി.സി.ടി ചാമ്പ്യന്‍ഷിപ്പിന് ഇതിനു മുമ്പ് ദോഹ വേദിയായത് 2008ലാണ്. നവംബര്‍ അഞ്ചിന് വൈകുന്നേരം 5.15നാവും എല്‍.ജി.സി.ടി മത്സരങ്ങളുടെ ആരംഭം. ഗ്ളോബല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ (ജി.സി.എല്‍) നവംബര്‍ മൂന്ന് വൈകുന്നേരം അഞ്ചിന് ആരംഭിക്കും. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.