ദോഹ: വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ഖിഫ് പത്താമത് ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റിന്‍െറ ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കെ.എം.സി.സി. മലപ്പുറത്തെ കെ.എം.സി.സി. കോഴിക്കോട് തോല്‍പ്പിച്ചു.
ഏറെ സമ്മര്‍ദ്ദങ്ങളോടെയാണ് ഇരുടീമുകളും കളിതുടങ്ങിയത്. ക്വാളിഫൈയിംഗ് റൗണ്ടില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് ഗോള്‍വീതം നേടി സമനിലയില്‍ കലാശിച്ചിരുന്നു. 2011ലും ഇരു ടീമുകളും തമ്മില്‍ മാറ്റുരച്ചപ്പോള്‍ ഗോളുകളും മറുഗോളുകളുമായി കാണികളെ ത്രസിപ്പിക്കുന്ന കളിയായിരുന്നു കാഴ്ചവെച്ചിരുന്നത്.
ആക്രമണ പ്രത്യാക്രമണങ്ങളുമായി കളി മുറുകവെ ഗോള്‍ മണമുള്ള ഒട്ടേറെ സുവര്‍ണാവസരങ്ങള്‍ ഇരു ഗോള്‍മുഖത്തും മിന്നിമറഞ്ഞു. കെ.എം.സി.സി. മലപ്പുറത്തിനായിരുന്നു നേരിയ മേല്‍കൈ. മലപ്പുറത്തിന്‍്റെ രണ്ടും കല്‍പ്പിച്ചുള്ള കൂട്ടാക്രമണത്തോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. പക്ഷേ മുന്നേറ്റങ്ങള്‍ക്കൊന്നും കോഴിക്കോടന്‍ പ്രതിരോധനിര ഭേദിക്കാനായില്ല. കളിയുടെ 58ാം മിനുട്ടില്‍ മലപ്പുറത്തിനു ലഭിച്ച പെനാല്‍റ്റി കിക്ക് 15-ാം നമ്പര്‍ താരം നസ്റുദ്ദീന്‍ കടുത്ത സമ്മര്‍ദ്ദത്തിലെടുത്തപ്പോള്‍ പന്ത് ഗോള്‍ബാറിനു മുകളിലൂടെ പുറത്തേക്കുപോയി. അറുപത് മിനുട്ട് സമയം പൊരുതിക്കളിച്ചിട്ടും വിജയികളെ തീരുമാനിക്കാനാകാത്തതിനാല്‍ കളി അധികസമയത്തിലേക്ക് നീങ്ങി.
പത്തുമിനുട്ട് അധികസമയത്തിലും മത്സരം അനിശ്ചിതത്വത്തിലായി. ഒടുവില്‍ ടൈബ്രേക്കറിലൂടെയൂം വിജയികളായി തീരുമാനിക്കാനാവാതെ വന്നപ്പോള്‍ സഡന്‍ഡത്തിലൂടെ കെ.എം.സി.സി. കോഴിക്കോട് വിജയിച്ചു.
ഖിഫ് ടൂര്‍ണ്ണമെന്‍റിന്‍്റെ ചരിത്രത്തിലാദ്യമായി കെ.എം.സി.സി. മലപ്പുറം സെമികാണാതെ പുറത്തുപോയി. കോഴിക്കോട് കെ.എം.സി.സി. സെമിയില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ മംവാഖ് മലപ്പുറവുമായി മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.