??????? ???????-2016 ??????????????????????????? ????? ????????? ?????????????????? ??????????????????????? ??.?.???? ??????????????

ഇന്ത്യയില്‍ നടക്കുന്നത് ‘കല്‍പ്പിക്കലും അനുസരിപ്പിക്കലും’ –കെ.ഇ.എന്‍

ദോഹ: ഇന്ത്യയില്‍ ഇന്ന് നടക്കുന്നത് കല്‍പ്പിക്കലും അനുസരിക്കലും മാത്രമാണന്നും സ്വന്തം അഭിപ്രായം തുറന്ന് പറയാന്‍ പേടിക്കുന്നവരായി ഭൂരിപക്ഷംപേരും മാറിയിരിക്കുകയാണന്ന് എഴുത്തുകാരനും പുരോമഗമന കലാ സാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. 
ഫ്രന്‍റ്സ് കള്‍ച്ചറല്‍ സെന്‍ററിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന ഖത്തര്‍ കേരളീയം-2016 സാംസ്കോരികോല്‍സവത്തിന്‍െറ സമാപന ചടങ്ങുകളെ കുറിച്ചറിയിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം രൂപപ്പെട്ടത് നിരന്തരമായ നവോദ്ധാന സമരങ്ങളുടെ ഫലമായാണ്. സാമ്രാജിത്വത്തിനെതിരെ അതിശക്തമായ സമരങ്ങളുടെയും കര്‍മ്മഭൂമിയായിരുന്നു കേരളം. ജാതിയില്ലാ വിളംബരത്തിന്‍െറ 100 ാം  വാര്‍ഷികവും ക്ഷേത്ര പ്രവേശന വിളംബരത്തിന്‍െറ 80 ാം വാര്‍ഷികവും ഐക്ക്യകേരളത്തിന്‍െറ 60 ാം വാര്‍ഷികവും ആഘോഷിക്കുന്ന നമുക്ക് ഇന്ന് പഴയ സ്മരണകള്‍ ഉണ്ടായിരിക്കണമെന്നും കെ.ഇ.എന്‍ പറഞ്ഞു. കാരണം ആധുനിക മൂലധന ശക്തികള്‍ ശ്രമിക്കുന്നത് ധീരമായ സ്മരണകളെ മാച്ചുകളയാനാണ്. ഇന്ന് പലര്‍ക്കും സ്മരണകള്‍ എന്നത് കാല്‍പ്പനികമായ ആവിഷ്ക്കാരങ്ങള്‍ മാത്രമാണ്. 
എന്നാല്‍ അതല്ല വേണ്ടതെന്നും വീരസ്മരണകള്‍ ജീവിതത്തില്‍ എപ്പോഴും ഉണ്ടായിരിക്കണമെന്നും തുറന്ന സംവാദങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ ഉണ്ടാകണമെന്നും ഖത്തര്‍ കേരളീയത്തിന്‍െറ ‘സാംസ്കാരിക പണിപ്പുര’ എന്ന പരിപാടിയെ താന്‍ ആ നിലക്കാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പ്രായിപ്ര രാധാകൃഷ്ണന്‍,  ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഹബീബ് റഹുമാന്‍ കിശുശേരി, നളിനീ ബേക്കല്‍, പി.പി റഹീം, , ഉണ്ണിക്കൃഷ്ണന്‍ ചടയമംഗലം, ജസീം മുഹമ്മദ്, മഞ്ചുു മിലന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.