ഒറ്റക്കണ്ണന്‍ പോക്കറും മണ്ടന്‍ മുത്തപ്പയും ഖത്തറിന്‍െറ അരങ്ങിലേക്ക്

ദോഹ: മലയാളത്തിന്‍െറ എക്കാലത്തെയും ഇതിഹാസമായ വൈക്കം മുഹമ്മദ്ബഷീറിന്‍െറ പ്രധാന സാഹിത്യകൃതികളെ കൂട്ടിയോജിപ്പിച്ചുള്ള ദൃശ്യാവിഷ്ക്കാരം ‘മുച്ചീട്ടുകളിക്കാരന്‍െറ മകള്‍’ ഖത്തറില്‍ അവതരിപ്പിക്കാന്‍ പ്രവാസികള്‍ അണിയറയില്‍ അദ്ധ്വാനത്തില്‍. സംസ്കൃതിയുടെ സി.വി ശ്രീരാമന്‍ സാഹിത്യ പുരസ്ക്കാരദാന ദിനമായ ഈ മാസം 17 ന് വേദിയില്‍ അവതരിപ്പിക്കാനാണ് ഈ രംഗാവിഷ്ക്കാരം ഒരുങ്ങൂന്നത്. മൂന്ന് സ്ത്രീകളും അഞ്ചോളം കുട്ടികളും ഉള്‍പ്പെടെ നാല്‍പ്പതോളം അഭിനേതാക്കളാണ് ഈ വിത്യസ്ത ആവിഷ്ക്കാരത്തിന്‍െറ ഭാഗമാകുന്നത്. ‘ചിരിച്ച് മണ്ണുകപ്പിക്കുക’യും ചിന്തിപ്പിച്ച് നിലപാടുകള്‍ കൈക്കൊള്ളിക്കുകയും ചെയ്യുന്ന രസികന്‍ വിവിധ ബഷീറിയന്‍ കഥാപാത്രങ്ങള്‍ ഇതിലേക്ക് കടന്നുവരുന്നു. പ്രശസ്ത ബഷീറിയന്‍ കൃതികളായ  ബാല്ല്യകാല സഖി, ആനവാരിയും പൊന്‍കുരിശും, ന്‍െറ പ്പൂപ്പാക്ക് ഒരാനയുണ്ടായിരുന്നു,പ്രേമലേഖനം,ചക്കര അന്ത്രു തുടങ്ങിയ രചനകളിലെ കഥാപാത്രങ്ങളാണ് ഈ ദൃശ്യാവിഷ്ക്കാരത്തിന്‍െറ പ്രത്യേകത. 

നാട്ടുമ്പുറത്തെയും പൊതു ചന്തകളിലെയും തൊട്ടയല്‍വക്കങ്ങളിലെയും മനുഷ്യര്‍, അവരുടെ ഒട്ടും കലര്‍പ്പില്ലാത്ത ജീവിതങ്ങള്‍, അതിലെ അസാധാരണത്വവും അനുരാഗവും ഒക്കെ ഇതില്‍ കടന്നുവരുന്നുണ്ട്. മണ്ടന്‍മുത്തപ്പ പൊന്‍കുരിശ് തോമായോട് ചെന്ന് തനിക്ക് ചില വിദ്യകള്‍ പഠിപ്പിച്ച് തരണമെന്ന് അപേക്ഷിക്കുന്ന രംഗത്തില്‍ നിന്നും ആരംഭിക്കുകയും ഒടുവില്‍ ഒറ്റക്കണ്ണന്‍ പോക്കറുടെ മുന്നില്‍ മുച്ചീട്ട് കളിയില്‍ തുടര്‍ച്ചയായ വിജയം നേടുന്ന കൈ്ളമാക്സില്‍ എത്തുന്നു ഈ ആവിഷ്ക്കാരം. ഒടുവില്‍ കളിയില്‍ തോറ്റ് സങ്കടപ്പെട്ടിരിക്കുന്ന പോക്കറിന്‍െറ മകള്‍ സൈനബയെ മണ്ടന്‍ മുത്തപ്പ നിക്കാഹ് കഴിക്കുന്നിടത്ത് ദൃശ്യവിഷ്ക്കാരം അവസാനിക്കുന്നു. ആര്‍പ്പുവിളികളും ആവേശവുമായി ഒരു ഗ്രാമം മുഴുവന്‍ മുത്തപ്പയുടെയും സൈനാബാന്‍െറയും കല്ല്യാണം കൊണ്ടാടുമ്പോള്‍ അത് കാഴ്ചക്കാരുടെ ഉളളിലും ആനന്ദം നിറക്കും എന്നതാണ് പ്രത്യേകത. ഈ കലാവിഷ്ക്കാരത്തിന്‍െറ പൂര്‍ണ്ണതക്കായി സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ കഴിഞ്ഞ ഒരുമാസമായി വിശ്രമമില്ലാത്ത ഒരുക്കത്തിലാണ്. പകല്‍ മുഴുവന്‍ ജോലിയും രാത്രി മുഴുവന്‍ കലാസൃഷ്ടിക്കുവേണ്ടിയുള്ള സമര്‍പ്പണത്തിലുമാണ് ഈ പ്രവാസികള്‍. സംവിധാനം ഗണേഷ് തയ്യില്‍. അഭിനയിക്കുന്നവര്‍ മനീഷ് സാരംഗി,വിനയന്‍ ബേപ്പൂര്‍, ഫൈസല്‍ അരിക്കാട്ടയില്‍, വിഷ്ണുരവി, നിധിന്‍, ചനോജ്,അര്‍ഷ, ദേവിക,ദര്‍ശന രാജേഷ്,ഓമനക്കുട്ടന്‍ പരുമല, മന്‍സൂര്‍,രാഗി വിനോദ്,നുഫൈസ, മാസ്റ്റര്‍ രേവന്ത് തുടങ്ങിയവര്‍.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.