ദോഹ: മതിയായ രേഖകളില്ലാതെ ഖത്തറില്‍ കഴിയുന്ന മുഴുവന്‍ ഇന്ത്യക്കാരും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഖത്തറില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ 20 ദിവസം മാത്രമുള്ളപ്പോള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ പ്രവാസികള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഒൗട്ട്പാസിനായി അപേക്ഷിക്കുന്നവരില്‍ നിന്ന് നേരത്തെ ഈടാക്കിയിരുന്ന 60 റിയാല്‍ ഫീസ് നിര്‍ത്തലാക്കിയ എംബസി , പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും അംബാസഡര്‍പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കഴിയുന്നവരും പൊതുമാപ്പിനെക്കുറിച്ച് ധാരണയില്ലാത്തവരുമായ ആളുകളെ കണ്ടത്തെി പ്രത്യേക രജിസ്ട്രേഷന്‍ ഫോം നല്‍കും.
ഇവിടങ്ങളില്‍ നിന്നത്തെുന്ന പ്രവാസികള്‍ മതിയായ രേഖകള്‍ ഇല്ലാത്തവരാണെങ്കില്‍ ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ എംബസിയുടെ സഹായത്തോടെ പൊതുമാപ്പിന്‍്റെ ആനുകൂല്യത്തില്‍ സ്വദേശത്തേക്ക് മടങ്ങാമെന്നും അംബാസഡര്‍ പറഞ്ഞു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് പുതിയ വിസയില്‍ തിരിച്ച് വരാനാവുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിച്ചിട്ടുള്ള വിവരമെന്ന് അംബാസഡര്‍ പറഞ്ഞു. ഓപണ്‍ ഹൗസ് എല്ലാ മാസവും അവസാന വ്യാഴ്്ചയിലേക്കു മാറ്റിയത് ഒരു പ്രത്യേക ദിവസം മുന്‍കൂട്ടി നിശ്ചയിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് പ്രയോജനകരമാവും എന്നതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. എംബസിയിലേക്കുള്ള യാത്രാ പ്രശ്നം പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത് പരിഹരിക്കും. കര്‍വ അധികൃതരുമായി ബന്ധപ്പെട്ട് ബസ് സര്‍വീസ് ഏര്‍പ്പെടുത്തുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ എംബസി തേഡ് സെക്രട്ടറി ഡോ.മുഹമ്മദ് അലീം, നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മറ്റി ലീഗല്‍ കണ്‍സള്‍ട്ടന്‍റ് കരിം അബ്ദുല്ല, എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.