ദോഹ: റമദാനില്‍ രാജ്യത്ത് യാചന ഇല്ലാതാക്കാന്‍ കര്‍ശന നടപടികളുമായി ആഭ്യന്തര മന്ത്രാലയം. യാചകരെ കണ്ടത്തെി നടപടി സ്വീകരിക്കാന്‍ പരിശോധക സംഘത്തെ സജ്ജമാക്കാന്‍ തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് (സി.ഐ.ഡി) ഇതിനായി 35 പൊലീസ് പട്രോളിംങ് ടീം രൂപവല്‍കരിച്ചു. അല്‍ഫസ, ലഖ്വിയ തുടങ്ങിവയെയും ബന്ധപ്പെട്ട വകുപ്പകളെയും സംയോജിപ്പിച്ചാണ് യാചനക്കെതിരെ പരിശോധന ശക്തമാക്കുന്നത്.
സധാരണ ഖത്തറില്‍ കണ്ടുവരാത്തതാണ് യാചനയെന്നും, എന്നാല്‍ റമദാന്‍ മാസത്തില്‍ ജനങ്ങളെ ചൂഷണം ചെയ്യാനായി ചിലര്‍ വിവിധ തന്ത്രങ്ങളുമായി രാജ്യത്ത് എത്താറുണ്ടെന്നും സഹതാപം പിടിച്ചുപറ്റി പണം സമ്പാദിക്കുകയാണ് ഇവരുടെ പരിപാടിയെന്നും സി.ഐ.ഡി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ മുഹമ്മദ് അല്‍ കഅബി പറഞ്ഞു. പട്രോളിങ് സംഘത്തില്‍ ആണ്‍, പെണ്‍ പൊലീസുകാര്‍ ഉണ്ടാകും. 24 മണിക്കൂറും പ്രധാന ഏരിയകളിലെല്ലാം യാചന തടയുന്നതിനായി ഇവര്‍ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. യാചന ശ്രദ്ധയില്‍പ്പെട്ടാല്‍ 33618627, 2347444 എന്നീ ഹോട്ട്ലൈന്‍ നമ്പറുകളില്‍ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കാം. ഇല്ലാത്ത കഥകളും വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമായാണ് യാചകരില്‍ ചിലര്‍ പണം സമ്പാദിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിവിധ പള്ളികള്‍, ഷോപ്പിങ് കോംപ്ളക്സുകള്‍, വിപണികള്‍, താമസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി 280 യാചകരെ പിടികൂടാന്‍ കഴിഞ്ഞതായി സി.ഐ.ഡി യാചക വിരുദ്ധ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഫസ്റ്റ് ലഫ്റ്റനന്‍റ് അബ്ദുല്ല സഅദ് അല്‍ദൂസരി പറഞ്ഞു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.
അംഗീകൃത ചാരിറ്റി സംഘങ്ങള്‍ക്ക് മാത്രമേ സഹായം നല്‍കാവൂവെന്നും ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം എത്തിക്കാന്‍ അതാണ് നല്ല മാര്‍ഗമെന്നും അധികൃതര്‍ രാജ്യത്തെ പൗരന്‍മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു. രാജ്യത്തത്തെുന്ന കൂടുതല്‍ യാചകരും സന്ദര്‍ശന വിസയിലുള്ളവരാണ്. ഇവരില്‍ ചിലര്‍ അയല്‍ രാജ്യങ്ങളില്‍ റെസിഡന്‍റ് പെര്‍മിറ്റുള്ളവരാണെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.