ദോഹ: വിശുദ്ധ റമദാന്‍ വാതില്‍പ്പടിയിലത്തെി നില്‍ക്കെ മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയങ്ങള്‍ ഭക്ഷ്യ പരിശോധനകള്‍ ശക്തമാക്കുന്നു. ഉല്‍പന്നങ്ങളുടെ ഗുണമേന്മയും കാലാവധിയും ഫ്രഷ്നസുമാണ് പ്രധാനമായി ആരോഗ്യമന്ത്രാലയം പരിശോധനകള്‍ക്ക് വിധേയമാക്കുക. നിയമലംഘകരെ കാത്തിരിക്കുന്നത് കടുത്ത നടപടികളാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റമദാന് മുമ്പായി ഫ്രഷ് ഉല്‍പന്നങ്ങള്‍ മാത്രം വിപണിയിലത്തെിക്കുകയെന്ന ഉദ്ദേശ്യവും ഇതിനുണ്ട്.
പ്രധാനമായും അബൂഹാമൂറിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റിലാണ് പരിശോധനയെന്ന് ഇതു സംബന്ധിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ആരോഗ്യവകുപ്പിന്‍െറയും മന്ത്രാലയങ്ങളുടെയും നിര്‍ദേശങ്ങള്‍ക്ക് വിധേയമായും നിയമങ്ങള്‍ പാലിച്ചുമാണ് വസ്തു ഇടപാടുകളെന്ന് ഉറപ്പുവരുത്തുകയും ഇതിനായി ട്രക്കുകളിലും ഗോഡൗണുകളിലും മന്ത്രാലയം പരിശോധന ശക്തമാക്കുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കാലാവധി കഴിഞ്ഞതും ഉപയോഗ ശൂന്യമായതുമായ ഉല്‍പന്നങ്ങള്‍ പിടികൂടുകയാണെങ്കില്‍ നശിപ്പിച്ച് കളയുമെന്നും നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഹോള്‍സെയില്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മത്സ്യമാര്‍ക്കറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കും. റമദാന്‍ മാസം മുഴുവനും ശക്തമായ പരിശോധന നടത്തുമെന്നും ഏറ്റവും മികച്ചതും ആരോഗ്യകരവുമായ ഉല്‍പന്നങ്ങളാണ് ഉപഭോക്താക്കളിലേക്കത്തെുന്നതെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും ദോഹ മുനിസിപ്പാലിറ്റി ഹെല്‍ത്ത് കണ്‍ട്രോള്‍ വിഭാഗം തലവന്‍ മുഹമ്മദ് അഹ്മദ് അല്‍ സായിദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.