ദോഹ: ഖത്തര്‍ ചാരിറ്റി 2007 മുതല്‍ 2015 വരെ നൈജറില്‍ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാപദ്ധതികളുടെ ആനുകൂല്യം ലഭിച്ചത് എട്ടുലക്ഷം പേര്‍ക്ക് ലഭിച്ചു. 2007 ജനുവരിയില്‍ ദോഹയില്‍ നടന്ന ഡോണേഴ്സ് ഫോറത്തിലെ തീരുമാനപ്രകാരമാണ് നൈജറില്‍ ഖത്തര്‍ചാരിറ്റി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്. കാര്‍ഷിക, മൃഗസംരക്ഷണമേഖലകളില്‍ വരുമാനസമാഹരണ പദ്ധതികള്‍ക്കാണ് ഇവിടെ ഖത്തര്‍ ചാരിറ്റി പ്രാമുഖ്യം നല്‍കിയത്. കര്‍ഷകര്‍ക്കും സഹകരണസംഘങ്ങള്‍ക്കും സഹായവും പിന്തുണയും നല്‍കുക വഴി അവിടുത്തെ ഭക്ഷ്യപ്രതിസന്ധിയെ പ്രതിരോധിക്കുകയയായിരുന്നു ലക്ഷ്യം. നൈജറില്‍ ഖത്തര്‍ ചാരിറ്റി ഓഫീസ് തുറന്നതും കാര്‍ഷികപദ്ധതികള്‍ നടപ്പാക്കിത്തുടങ്ങിയതും ഒന്നിച്ചായിരുന്നു. പദ്ധതി എട്ടുവര്‍ഷം പിന്നിട്ടെങ്കിലും തുടര്‍ന്നുകൊണ്ടുപോകാനാണ് തീരുമാനം.
ദാരിദ്ര്യത്തിനെതിരെ പോരാടാനും ഭക്ഷ്യസുരക്ഷഉറപ്പാക്കാനും പര്യാപ്തമായ ഉന്നതനിലവാരത്തിലുള്ള പദ്ധതിയാണിതെന്ന് ഖത്തര്‍ ചാരിറ്റി ഓപറേഷന്‍സ് മാനേജ്മെന്‍റ് സി.ഇ.ഒ ഫൈസല്‍ അല്‍ ഫഹിദ പറഞ്ഞു. ചൂടേറിയ കാലാവസ്ഥയും പരമ്പരാഗത കൃഷിരീതികളും കൃഷി വൈവിധ്യമില്ലായ്മയുമാണ് നൈജറിലെ ഭക്ഷ്യപ്രതിസന്ധിക്ക് കാരണം. ഇത്തരം വെല്ലുവിളികള്‍ അഭിമുഖീകരിച്ചാണ് ഖത്തര്‍ ചാരിറ്റി അവിടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കര്‍ഷകര്‍ക്ക് കൃഷിയിറക്കുന്നതിനും മികച്ച വിളവെടുപ്പ് ലഭിക്കുന്നതിനുമായി അത്യാധുനിക കൃഷി സങ്കേതങ്ങളും ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്.
കൂടാതെ കര്‍ഷകര്‍ക്ക് തുടര്‍ച്ചയായി വിദഗ്ധ പരിശീലനവും നല്‍കുന്നു. ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ പര്യാപ്തമായ നടപടികളാണ് സ്വീകരിക്കുന്നത്. നൈജറിലെ ദോസ്സോ, തില്ലാബെരി എന്നിവിടങ്ങളിലെ എട്ട് വില്ളേജുകളില്‍ പദ്ധതിയുടെ ആനുകൂല്യം നിരവധി കര്‍ഷകര്‍ക്ക് ലഭിച്ചു.
ഒട്ടേറെ പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ജീവിതത്തിലേക്ക് മടങ്ങിയത്തൊന്‍ സഹായകരമായി. 200വില്ളേജുകളിലേക്കാണ് പദ്ധതി വിപുലീകരിച്ചത്. ഖത്തര്‍ ചാരിറ്റിയുടെ എട്ടുവര്‍ഷത്തെ പ്രവര്‍ത്തനഫലമായി 159 ധാന്യബാങ്കുകള്‍ സ്ഥാപിച്ചു. 6,67,836പേര്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിച്ചു. 36 വിന്‍ഡ്മില്ലുകള്‍ സ്ഥാപിച്ചതിലൂടെ 2,81,681പേര്‍ക്ക് പ്രയോജനം ലഭിച്ചു. 197 സ്ഥലങ്ങളില്‍ വിത്തുകളും വളവും കാര്‍ഷിക ഉപകരണങ്ങളും ലഭ്യമാക്കി. 1,10,645പേര്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.