ദോഹ: പാകിസ്താനില്‍ നിന്ന് മുശ്ശഖ് സൂപ്പര്‍ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ഖത്തര്‍ ഒപ്പുവെച്ചതായി ഖത്തര്‍ ന്യൂസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വൈമാനികര്‍ക്ക് പരിശീലനം നല്‍കുന്നതിനും മറ്റുമാണ് സാധാരണയായി ഇത്തരം എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചുവരുന്നത്. താവളങ്ങളില്‍ നിന്ന് വിമാനങ്ങള്‍ റിക്കവര്‍ ചെയ്യാനും പൈലറ്റുമാര്‍ക്ക് പഠിക്കുന്നതിനും ഇത് ഉപയോഗിക്കാറുണ്ടെന്ന് വിമാന നിര്‍മാതാക്കളായ പാകിസ്താന്‍ എയറോനോട്ടിക്കല്‍ കോംപ്ളക്സ്(പാക്) വ്യക്തമാക്കി. ജി.സി.സി സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളും പാകിസ്താന്‍െറ ഈ വിഭാഗത്തില്‍ പെട്ട വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
പാക് എയറോനോട്ടിക്കല്‍ കോംപ്ളക്സ് ചെയര്‍മാന്‍ എയര്‍ വൈസ് മാര്‍ഷല്‍ അര്‍ഷദ് മാലികും ഖത്തര്‍ എയര്‍ അക്കാദമി കമാന്‍ഡര്‍ ജനറല്‍ സലീം ഹാമിദ് അല്‍ നാബിതും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. എന്നാല്‍ പാകിസ്താനില്‍ നിന്ന് എത്ര വിമാനങ്ങള്‍ വാങ്ങുന്നുവെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഖത്തറില്‍ സന്ദര്‍ശനത്തിനത്തെിയ പാക് എയറോനോട്ടിക്കല്‍ കോംപ്ളക്സ് ചെയര്‍മാന്‍, ഖത്തര്‍ പ്രതിരോധ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പാകിസ്താന്‍ എയര്‍ഫോഴ്സ് കഴിഞ്ഞ ഫെബ്രുവരിയില്‍ പഴയ എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശീലന പരിപാടിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പങ്കെടുക്കുകയും പാക് വിമാനങ്ങള്‍ വാങ്ങുന്നതില്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഫ്രാന്‍സില്‍ നിന്നും 12 മിറാഷ് 2000 വിമാനങ്ങള്‍ ഖത്തര്‍ വാങ്ങിയിരുന്നു. 2775 കോടി റിയാലിന് ഫ്രാന്‍സില്‍ നിന്ന് 24 പുതിയ റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്ന കരാറിലും ഖത്തര്‍ ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.