പിക്കാസോയുടെ പ്രതിമ  ഖത്തറിന് നഷ്ടപ്പെട്ടു

ദോഹ: പിക്കാസോ നിര്‍മിച്ച ‘ബസ്റ്റ് ഓഫ് എ വുമണ്‍’ ശില്‍പം നിയമ യുദ്ധത്തില്‍ ഖത്തറിന് നഷ്ടമായതായി റിപ്പോര്‍ട്ട്. കോടതിയുടെ ഇടപെടലില്‍ ഒരു അമേരിക്കന്‍ വ്യാപാരിക്കാണ് ഇത് ലഭിച്ച ദോഹ ന്യൂസ് വെബ് പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തു. 1931ല്‍ പ്ളാസ്റ്റര്‍ ഓഫ് പാരിസില്‍ നിര്‍മിച്ച അര്‍ധകായപ്രതിമയാണ് നിയമ യുദ്ധത്തിനൊടുവില്‍ ഖത്തറിന് നഷ്ടമായത്. 
2014ല്‍ പ്രതിമ വാങ്ങുന്നതിന് പിക്കാസോയുടെ മകള്‍, മായ വിദ്മെയ്ര്‍ പിക്കാസോയുമായി കരാറിലത്തെിയിരുന്നുവെന്നാണ് പെല്‍ഹാം ഹോള്‍ഡിങ്സിലെ ആര്‍ട്ട് ഏജന്‍റായ ഗയ് ബെന്നറ്റ് അവകാശപ്പെട്ടത്. 
42 ദശലക്ഷം ഡോളറായിരുന്നു കരാര്‍ തുക. ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്സന്‍ ശൈഖ അല്‍ മയാസയുടെ ഭര്‍ത്താവ് ശൈഖ് ജാസിം ബിന്‍ അബ്ദുല്‍അസീസ് ആല്‍ഥാനിക്ക് വേണ്ടിയാണ് താന്‍ കരാര്‍ ഉറപ്പിച്ചതെന്നും ബെന്നറ്റ് പറഞ്ഞിരുന്നു. എന്നാല്‍, കലാവ്യാപാരിയായ ലാറി ഗഗോസിയന്‍ എതിര്‍വാദവുമായത്തെുകയായിരുന്നു. 
കഴിഞ്ഞ മേയ് മാസം  വിദ്മെയ്ര്ര്‍ പിക്കാസോ 106 ദശലക്ഷം ഡോളറിന് തനിക്ക് പ്രതിമ വിറ്റതായാണ് അദ്ദേഹം അവകാശപ്പെട്ടത്. 
തുടര്‍ന്ന് മോഡേണ്‍ ആര്‍ട്ട് മ്യൂസിയം സഹ ചെയര്‍മാന്‍ ലിയോണ്‍ ബ്ളാക്കിന് ഇത് വില്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിമയുടെ ഉടമസ്ഥാവകാശം തേടി ഇരുവിഭാഗവും മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കോടതിയുടെ മധ്യസ്ഥതയില്‍ പെല്‍ഹാമിന് നിശ്ചിത തുക കൊടുത്ത് കേസ് ഒത്തുതീര്‍പ്പിലത്തെുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. തുക എത്രയാണെന്ന് വെളിപ്പെടുത്താനാവില്ളെന്ന് പെല്‍ഹാമിന്‍െറ അഭിഭാഷകന്‍ ജോ ബേക്കര്‍ ലയേര്‍ഡ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.