കൊറിയയെ തകര്‍ത്ത് ജപ്പാന് ഏഷ്യന്‍ അണ്ടര്‍–23 ഫുട്ബോള്‍ കിരീടം

ദോഹ: രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം ഉജ്വലമായി തിരിച്ചുവന്ന ജപ്പാന് ഏഷ്യന്‍ അണ്ടര്‍-23 ഫുട്ബോള്‍ കിരീടം. ലഖ്വിയ സ്പോര്‍ട്സ് ക്ളബിലെ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കൊറിയയെ തകര്‍ത്താണ് ജപ്പാന്‍ നാടകീയ വിജയം സ്വന്തമാക്കിയത്. 
പകരക്കാരനായി ഇറങ്ങി രണ്ട് ഗോള്‍ നേടിയ തകുമാ അസാനോയാണ് സാമുറായികളുടെ ഹീറോ. ഗോള്‍രഹിതമായ ഒന്നാം പകുതില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു പോരാടിയത്. മികച്ച പന്തടക്കവും വേഗതയും ഇരുവശത്തും പ്രകടമായപ്പോള്‍ കളിക്ക് ചന്തം കൂടി. എന്നാല്‍ ലക്ഷ്യത്തില്‍ നിന്ന് അകന്നുനിന്നു. രണ്ടാം പകുതി ആരംഭിച്ച ശേഷം കോന്‍ ചാങ് ഹുനും ജിന്‍ സിയോങ് ഉകും രണ്ട് മിനുട്ടിനിടെ രണ്ട് ഗോളടിച്ച് കൊറിയയെ മുന്നിലത്തെിച്ചപ്പോള്‍ കിരീടം സിയോളിലേക്കായിരിക്കുമെന്ന് ഒരുവേള തോന്നിപ്പിച്ചു. രണ്ട് ഗോളിന് പിന്നില്‍ നിന്നിട്ടും തളരാതെ പോരാടിയ ജപ്പാന് ആഗ്രഹിച്ചത് തന്നെ ലഭിച്ചു. അറുപതാം മിനുട്ടില്‍ പകരക്കാനായിറങ്ങിയ അസാനോ ആദ്യ ഗോളടിച്ച് മത്സരം തിരിച്ചു കൊണ്ട് വന്നു. സ്കോര്‍ 2-1. മത്സരത്തില്‍ തിരിച്ചത്തെിയ ജപ്പാന്‍ രണ്ടാമത്തെ ഗോളും കണ്ടത്തെി സമനില നേടിയത്തെുതോടെ മത്സരം കടുത്തു. തുടര്‍ന്ന് നടന്ന കൂട്ടപ്പൊരിച്ചിലിലാണ് ജപ്പാന്‍ കൊറിയയെ ഞെട്ടിച്ച് മൂന്നാം ഗോളും നേടിയത്. ഇതോടെ സ്വന്തം കൈവരുതിയിലായിരുന്ന കളി കൊറിയക്കാര്‍ കൈവിട്ടു. ആഗസ്റ്റ് മാസത്തില്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സിന് ഏഷ്യയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി പങ്കെടുക്കാന്‍ ജപ്പാന്‍ യോഗ്യത നേടി. രണ്ടാം സ്ഥാനം നേടിയ കൊറിയയും ആതിഥേയരായ ഖത്തറിനെ തോല്‍പിച്ച് മൂന്നാം സ്ഥാനം നേടിയ ഇറാഖും ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.