ദോഹ: ഇറ്റലിയില്‍ ഒൗദ്യോഗിക സന്ദര്‍ശനം നടത്തുന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇറ്റാലിയന്‍ പ്രസിഡന്‍റ് സെര്‍ജിയോ മാറ്റെറല്ലയുമായി കൂടിക്കാഴ്ച നടത്തി. റോമിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സംബന്ധിച്ചും വിവിധ മേഖലകളില്‍ സഹകരണം വിശാലമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരുരാഷ്ട്രത്തലവന്മാരും ചര്‍ച്ച നടത്തി. ഖത്തറില്‍ 2022ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനെ സ്വാഗതം ചെയ്ത ഇറ്റാലിയന്‍ പ്രസിഡന്‍റ് ലോകകായിക മാമാങ്കത്തിന് ഇറ്റലിയുടെ പരിപൂര്‍ണ പിന്തുണയുണ്ടെന്നും ലോകകപ്പ് നടത്താന്‍ ഖത്തറിന് അവകാശമുണ്ടെന്നും വ്യക്തമാക്കി. ലോകകപ്പിന്‍െറ വിജയത്തിന് എല്ലാ മേഖലകളിലും ഖത്തറുമായി സഹകരിക്കുമെന്നും ഇറ്റാലിയന്‍ പ്രസിഡന്‍റ് ഉറപ്പ് നല്‍കി.
അന്താരാഷ്ട്രീയവും പ്രാദേശികവുമായ നിരവധി വിഷയങ്ങളും പ്രത്യേകിച്ച് മിഡിലീസ്റ്റിലെ പ്രതിസന്ധിയും ലിബിയ, ഫലസ്തീന്‍, സിറിയ, യമന്‍ രാജ്യങ്ങളിലെ പ്രതിസന്ധികളും വിശകലനം ചെയ്തു. ഭീകരവാദത്തിനെതിരായി ലോകം നടത്തുന്ന പ്രതിരോധങ്ങളും പോരാട്ടങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലത്തെിയ അമീറിന് ഊഷ്മള വരവേല്‍പാണ് ലഭിച്ചത്.
ഊര്‍ജ-ഗ്യാസ് കമ്പനിയായ എനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ക്ളോഡിയോ ഡെസ്ക്ളാസിയുമായും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൂടിക്കാഴ്ച നടത്തി. അമീറിന്‍െറ റോമിലെ താമസസ്ഥലത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. ഊര്‍ജ മേഖലയിലെ നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.