ആുശുപത്രികളില്‍ ഇനി യന്ത്രം മരുന്ന് നല്‍കും

ദോഹ: രാജ്യത്തെ പ്രമുഖ ആരോഗ്യകേന്ദ്രങ്ങളില്‍ ‘യന്ത്ര ഫാര്‍മസിസ്റ്റുകള്‍’ വരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന് കീഴിലെ വനിതകളുടെ ആശുപത്രിയില്‍ വിജയകരമായി പരീക്ഷിച്ച മെഡിസിന്‍ വെന്‍ഡിങ് മെഷീന്‍ മറ്റു ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. വിമന്‍സ് ആശുപത്രിയിലെ ക്ളിനിക്കുകളില്‍നിന്ന് ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകള്‍ രോഗികള്‍ സ്വയം പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രത്തിലൂടെയാണ് ഇപ്പോള്‍ നല്‍കിവരുന്നത്. മരുന്നിനായി രോഗികള്‍ ഫാര്‍മസികളില്‍ കാത്തുനില്‍ക്കുന്നത് ഒഴിവാക്കി സെല്‍സര്‍വീസ് മെഷീനുകളിലൂടെ രോഗിക്ക് തന്നെ മരുന്ന് ലഭിക്കുന്നതാണ് ഈ നൂതന രീതി. ഡോക്റുടെ പരിശോധന കഴിഞ്ഞ ശേഷം സെല്‍ഫ് സര്‍വീസ് മെഷീനില്‍ തന്‍െറ ഹെല്‍ത്ത് കാര്‍ഡ് നമ്പര്‍ അടിച്ചാല്‍ ഡോക്ടര്‍ കുറിച്ച മരുന്നുകള്‍ രോഗിക്ക് ലഭിക്കും. മരുന്ന് സംബന്ധമായ എന്തെങ്കിലും അന്വേഷണങ്ങളുണ്ടെങ്കില്‍ മെഷീനില്‍ സ്ഥാപിച്ച ഫോണില്‍ നിന്ന് ഫാര്‍മസിയിലേക്ക് വിളിച്ചാല്‍ വിശദ വിവരങ്ങള്‍ അവര്‍ നല്‍കും. ഈ പുതിയ പദ്ധതിയിലൂടെ കൂടുതല്‍ രോഗി സൗഹൃദ നടപടികള്‍ നടപ്പിലാക്കുകയാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. പരീക്ഷണാര്‍ഥം ഇപ്പോള്‍ ആരംഭിച്ച ഈ രീതി രാജ്യത്ത് നടപ്പിലാക്കിയാല്‍ മിഡില്‍ ഈസ്റ്റില്‍ തന്നെ സെല്‍ഫ് സര്‍വീസ് ഫാര്‍മസി നടപ്പിലാക്കുന്ന ആദ്യരാജ്യമായിരിക്കും ഖത്തര്‍. രോഗികളുടെ കാത്തിരിപ്പൊഴിവാക്കാനും ഫാര്‍മസിക്ക് മുമ്പിലെ തിരക്കൊഴിവാക്കാനും കിയോസ്കുകള്‍ സഹായകമാകും.  
ഖത്തറിലെ ആരോഗ്യരംഗത്ത് നൂതന സംവിധാനങ്ങളാണ് നടപ്പിലാക്കിവരുന്നത്. ഹമദ് മെഡിക്കല്‍ സിറ്റിയില്‍ ഈയിടെ പാര്‍ക് ചെയ്ത കാറുകളുടെ സ്ഥാനം അറിയാനായി ഇലക്ട്രോണിക് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.