ദോഹ: ആഭ്യന്തര സംഘട്ടനങ്ങള്‍ കാരണം പ്രതിസന്ധിയിലായ യമനിലെ മനുഷ്യാവകാശ പ്രശ്നങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ കാണുന്നതിനുമായുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് ദോഹയില്‍ തുടക്കമായി. 13 അന്താരാഷ്ട്ര-പ്രാദേശിക സംഘടനകളുടെ സഹകരണത്തോടെ ഖത്തര്‍ ചാരിറ്റി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ 90ലധികം പ്രാദേശിക, അന്താരാഷ്ട്ര മാനുഷിക സംഘടനകളും ദുരിതാശ്വാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന 150ലധികം പരിചയസമ്പന്നരായ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ‘യമനിലെ മാനുഷിക പ്രതിസന്ധി: വെല്ലുവിളികളും നിര്‍ദേശങ്ങളും’ എന്ന തലക്കെട്ടിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
യമനിലെ മനുഷ്യാവകാശ പ്രതിസന്ധിയെ നേരിടുന്നതിനാവശ്യമായ കാഴ്ചപ്പാടുകളും വീക്ഷണങ്ങളും ഏകീകരിക്കുകയും സംഘര്‍ഷം കാരണം ദുരിതത്തിലായ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സാഹചര്യമൊരുക്കുകയുമാണ് സമ്മേളനം കൊണ്ട് ലക്ഷ്യം വെക്കുന്നത്.
വിവിധ ശില്‍പശാലകള്‍ സമ്മേളനത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ജലം, ശുചീകരണം, സാമ്പത്തിക വികസനം തുടങ്ങി മനുഷ്യാവകാശ രംഗത്തെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പരിചയ സമ്പന്നരായ 150ലധികം പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിന്‍െറ അവലോകനും വിവിധ സംരംഭങ്ങളുടെ തുടക്കവും വിവിധ കരാറുകളിലും ധാരണാ പത്രങ്ങളിലും ഒപ്പുവെക്കല്‍ ചടങ്ങുകളും മൂന്നാം ദിവസമായ നാളെ നടക്കും. യമനിലെ മനുഷ്യാവകാശ പ്രതിസന്ധിക്ക് പരിഹാരമാകുന്നതിന് ശാസ്ത്രീയമായ ദുരിതാശ്വാസ പാക്കേജ് അവതരിപ്പിക്കുമെന്ന് യമന്‍ ദുരിതാശ്വാസ ഉന്നതാധികാര സമിതി ചെയര്‍മാനും പ്രാദേശിക ഭരണകാര്യമന്ത്രിയുമായ അബ്ദുല്‍ റഖീബ് ഫതാഹ് പറഞ്ഞു. ഖത്തര്‍ ചാരിറ്റിക്ക് പുറമെ യു.എന്‍ ഓഫീസ്/ ഒ.സി.എച്ച്.എ പദ്ധതി, യമന്‍ ഉന്നത റിലീഫ് കമ്മിറ്റി, കിങ് സല്‍മാന്‍ റിലീഫ് ആന്‍റ് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് എന്നീ സംഘടനകളാണ് സമ്മേളനത്തിന്‍െറ സംഘാടകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.