ഉംസലാല്‍ അലിയില്‍ 3.63 ബില്യന്‍ റിയാല്‍ ചെലവില്‍ മലിനജല പ്ളാന്‍റ് സജ്ജമായി

ദോഹ: രാജ്യത്തിന്‍െറ വടക്കന്‍ പ്രദേശമായ ഉംസലാല്‍ അലിയില്‍ 3.63 ബില്യന്‍ റിയാല്‍ ചെലവില്‍ നിര്‍മിച്ച മലിനജല സംസ്കരണ പ്ളാന്‍റ് (ദോഹ നോര്‍ത്ത് സീവേജ് ട്രീറ്റ്മെന്‍റ് വര്‍ക്സ) പ്രവര്‍ത്തനസജ്ജമായതായി പൊതുമരാമത്ത് വകുപ്പ് അശ്ഗാല്‍ അറിയിച്ചു. ദിവസേന 46,000 ഘനമീറ്റര്‍ മലിനജലമാണ് ഇവിടെ സംസ്കരിക്കുക. പൂര്‍ണമായി നവീന സാങ്കേതികവിദ്യയുപയോഗിച്ച് സംസ്കരിക്കുന്ന അഴുക്കുവെള്ളം കാര്‍ഷികാവശ്യങ്ങള്‍ക്കായി പുനരുപയോഗിക്കും. അള്‍ട്രാവയലറ്റ് രശ്മികളുപയോഗിച്ചുള്ള ശുദ്ധീകരണവുമടക്കമുള്ള നൂതനമാര്‍ഗങ്ങളാണ് ഇവിടെ ഉപയോഗിക്കുക. ശുദ്ധീകരിക്കുന്ന മലിനജലത്തിലെ വലിയ കണികകളും ചെറുതരികളും വേര്‍തിരിക്കുകയും ഈ മാലിന്യം പിന്നീട് ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യും. 
2020 ആകുമ്പോഴേക്കും രാജ്യത്ത് ജനസംഖ്യയിലുണ്ടാവുന്ന ഒമ്പത് ലക്ഷം വര്‍ധനവ് മുമ്പില്‍കണ്ടുകൊണ്ടാണ് പ്ളാന്‍റ് സ്ഥാപിച്ചത്. ദിവസവും 46,000 ഘനമീറ്റര്‍ മലിനജലമാണ് ദോഹയുടെ വടക്കന്‍ മേഖലയിലുള്ള അല്‍ കീസ പമ്പിങ് കേന്ദ്രത്തില്‍ നിന്ന് സംസ്കരിക്കാനായി ഇവിടെയത്തെുക. കഴിഞ്ഞ ഡിസംബറില്‍ തന്നെ പ്ളാന്‍റ് പ്രവര്‍ത്തന സജ്ജമായിരുന്നു. സിവില്‍ ഡിഫന്‍സ് മന്ത്രാലയത്തിന്‍െറ ഒരുവര്‍ഷം നീണ്ട വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമാണ് പ്ളാന്‍റിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. 
്സസീവേജ് പ്ളാന്‍റിനോടനുബന്ധിച്ച് രണ്ടാംഘട്ട വികസന പദ്ധതി അഴുക്കുവെള്ളത്തില്‍ നിന്ന് വേര്‍തിരിക്കുന്ന  ഖരമാലിന്യം ഉണക്കി സംസ്കരിക്കുന്ന തെര്‍മല്‍ ഡ്രൈയിങ് പ്ളാന്‍റ് (ടി.ഡി.പി) സ്ഥാപിക്കുന്നതാണ്. ഇവ ബാഗുകളിലാക്കുന്ന രീതിക്ക് അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക. ഇതിന്‍െറ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയാവുകയും നാല് തെര്‍മല്‍ ഡ്രൈയറുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു നാലെണ്ണം 2016 മൂന്നാപാദത്തോടെ പ്ളാന്‍റിന് കൈമാറും. പ്ളാന്‍റിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ പൂര്‍ണതോതിലുള്ള ക്രമീകരണങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. പ്രദേശങ്ങളിലൊട്ടാകെ 95,000 മരങ്ങള്‍ വെച്ചുപിടിപ്പിട്ടുണ്ട്. പച്ചപ്പ് നിലനിര്‍ത്തി കുടുംബങ്ങള്‍ക്കും മറ്റും ഒഴിവുസമയം ആഘോഷിക്കാനുള്ള 50ഓളം പിക്നിക് സ്പോട്ടുകളും തയാറാക്കിയിട്ടുണ്ട്. കൂടാതെ ഇവിടെ വിവിധ റോഡുകളുമായി ബന്ധിപ്പിക്കുകയും വൈകാതെ ഉല്ലാസത്തിനായി ചെറിയ കൂടാരങ്ങളും പക്ഷിനിരീക്ഷണ കേന്ദ്രങ്ങളും സജ്ജമാക്കും. ഖത്തറില്‍ ആദ്യമായാണ് ഇത്തരത്തിലൊരു കേന്ദ്രം സജ്ജമാവുന്നത്. മൊത്തം 2.49 ബില്യന്‍ റിയാലിനാണ് മലിനജല സംസ്കരണ പ്ളാന്‍റിന്‍െറ രൂപകല്‍പനയും നിര്‍മിതിക്കുമായുള്ള പദ്ധതി സിംഗപ്പൂര്‍ ആസ്ഥാനമായ കെപ്പല്‍ സെഗ്ഗേഴ്സിന് കൈമാറിയത്. 
പ്ളാന്‍റിന്‍െറ പത്ത് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പരിപാലനത്തിനായി 1.14 ബില്യന്‍ റിയാലിന്‍െറ കരാറാണ് തയാറാക്കിയത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.