ദോഹ: മിനാ (മിഡിലീസ്റ്റ് ആന്‍റ് നോര്‍ത്ത് ആഫ്രിക്ക) മേഖലയിലെ പ്രമുഖ ചാനല്‍ ഗ്രൂപ്പായ ബിഇന്‍ പേയ് ടി.വി ഡിസ്കവറി കമ്മ്യൂണിക്കേഷന്‍സുമായി പുതിയ കരാറിലൊപ്പിട്ടു. പുതിയ കരാര്‍ പ്രകാരം ഡിസ്കവറിയുടെ ആറ് ചാനലുകള്‍ ബിഇന്‍ മീഡിയയിലൂടെ മേഖലയിലെ പ്രേക്ഷകരിലത്തെും.
തങ്ങളുടെ പ്രേക്ഷകര്‍ക്ക് ലോകനിലവാരത്തിലുള്ള ഉള്ളടക്കമുള്ള വിവിധ ചാനലുകള്‍ തെരെഞ്ഞെടുക്കുന്നതിനുള്ള അവസരമാകും ഇതുമൂലം ലഭിക്കുക. കഴിഞ്ഞ നവംബറിലാണ് ബിഇന്‍ മീഡിയ ഗ്രൂപ്പ് വിനോദ മേഖലയിലേക്ക് കൂടി കാലെടുത്തുവെച്ചത്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകളുമായും സ്റ്റുഡിയോകളുമായും ടി.വി ബ്രാന്‍ഡുകളുമായും ഇതിനകം തന്നെ ബിഇന്‍ മീഡിയ ഗ്രൂപ്പ് പങ്കാളികളായിട്ടുണ്ട്. ബിഇന്‍ ഗ്രൂപ്പിന്‍െറ വിനോദ വ്യാപാരരംഗത്ത് വന്‍ കുതിച്ചുചാട്ടം തന്നൈയാകും പുതിയ ആറ് ചാനലുകള്‍ വരുന്നതോടെ സംഭവിക്കുക.
മേഖലയില്‍ കുടുംബ വിനോദ ചാനല്‍ രംഗത്ത് നമ്പര്‍ വണ്‍ ചാനല്‍ ഗ്രൂപ്പായി മാറാന്‍ ഇതിലൂടെ സാധിക്കുമെന്ന് ബിഇന്‍ മീഡിയ ഗ്രൂപ്പ് ഡെപ്യൂട്ടി സി.ഇ.ഒ യുസുഫ് അല്‍ ഒബൈദലി പറഞ്ഞു. ഭാവിയിലും ഡിസ്കവറിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു. പ്രേക്ഷകരുടെ താല്‍പര്യമനുസരിച്ചുള്ള ഉള്ളടക്കങ്ങള്‍ പുറത്തുവിട്ട് 30 വര്‍ഷത്തോളമായി പ്രിയപ്പെട്ട ചാനലായി മാറാന്‍ ഡിസ്കവറി ഗ്രൂപ്പിന് സാധിച്ചിട്ടുണ്ടെന്ന് ഡിസ്കവറി നെറ്റ്വര്‍ക്ക് ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റ് ജെ.ബി. പീറ്റര്‍ പറഞ്ഞു. ബിഇനുമായുള്ള പുതിയ ബന്ധം തങ്ങളുടെ പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിഡിലീസ്റ്റിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ബിഇനുമായി സഹകരിച്ച് ഡിസ്കവറിയുടെ ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതിന് ഭാവിയില്‍ ശ്രമിക്കുമെന്നും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.