ഖത്തര്‍ ക്യാമ്പ് വീണ്ടും പരിശീലനക്കളരിയിലേക്ക്

ദോഹ: ദീര്‍ഘനാളത്തെ ഇടവേളക്ക് ശേഷം അന്നാബികള്‍ വീണ്ടും അന്തര്‍ദേശീയ മത്സരച്ചൂടിലേക്ക് കടക്കുന്നു. ഇതിന്‍െറ ഭാഗമായി അടുത്ത മാസം ജനുവരി 17ന് മാള്‍ഡോവയുമായി അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും. 
2018ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോള്‍, 2019ലെ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവക്കായുള്ള യോഗ്യതാ മത്സരങ്ങളുടെ മുന്നോടിയായിട്ടാണ് ഖത്തര്‍ ദേശീയ ടീം അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലേക്ക് തിരിയുന്നത്. ശേഷം മാര്‍ച്ച് ഒമ്പതിനും 17നും ലോക്കല്‍ ടീമുകളുമായും ഖത്തര്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നും കോച്ചിംഗ് സ്റ്റാഫ് വ്യക്തമാക്കി. മാര്‍ച്ച് 23നാണ് ഖത്തറിന്‍െറ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം. ദോഹയില്‍ വെച്ച് ഗ്രൂപ്പിലെ വമ്പന്മാരായ ഇറാനുമാണ് ഖത്തര്‍ പോരിനിറങ്ങുന്നത്. 
അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം താഷ്കെന്‍റിലേക്ക് പറക്കുന്ന ടീം അവിടെ ഉസ്ബെക്ക് ടീമുമായി എവേ മത്സരം കളിക്കും. ഗ്രൂപ്പില്‍ 
അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് പോയന്‍റുമായി നാലാം സ്ഥാനത്താണ് ഖത്തര്‍. 11 പോയന്‍റുമായി ഇറാനാണ് മുന്നില്‍ നില്‍ക്കുന്നത്. 
ദക്ഷിണ കൊറിയ, ഉസ്ബെക്കിസ്ഥാന്‍, സിറിയ എന്നിവരാണ് തൊട്ടു പിറകിലുള്ളത്. ഗ്രൂപ്പില്‍ ആദ്യമത്തെുന്ന രണ്ട് ടീമുകളാണ് നേരിട്ട് യോഗ്യത നേടുന്നത്. 
ഇറാന്‍, ഉസ്ബെക്ക് ടീമുകളുമായുള്ള മാച്ചിന് പുറമേ, ഖത്തറിന് മൂന്ന് മത്സരങ്ങള്‍ മാത്രമേ ഇനി ബാക്കിയുണ്ടാകു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.