??????? ?????????? ??????? ???? ???????? ????? ????????????? ??????????? ???????? ??.???? ????? ?????? ?????????? ?? ?????????????? ???????? ??????? ???????????

സിറിയന്‍ വിഷയത്തില്‍ ഖത്തറിന്‍െറ നിലപാട് മാറ്റമില്ലാത്തത്-വിദേശകാര്യ മന്ത്രി

ദോഹ: സിറിയന്‍ നിലപാടില്‍ ഖത്തറിന്‍െറത് ഉറച്ച നിലപാടാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി വ്യക്തമാക്കി. ദോഹ സന്ദര്‍ശിക്കുന്ന സിറിയന്‍ യു.എന്‍ ദൗത്യ മേധാവി സ്റ്റിഫന്‍ ഡി മെസ്തോറയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സിറിയന്‍ ജനതക്ക് നേരെ നടക്കുന്ന ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനുള്ള നടപടി യു.എന്‍ ഇടപെട്ട് സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. സിറിയയുടെ വിവിധ പ്രദേശങ്ങളില്‍ ഭീകരവാദികളും ഭരണകൂടവും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് കൊണ്ടുള്ള അതിക്രമങ്ങളാണ് നടത്തുന്നത്. ഇതിനെതിരായി ശക്തമായ നിലപാടാണ് ഖത്തര്‍ എന്നും സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.