ദോഹ: അന്തരിച്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദലി ക്ളേയുടെ ഇരട്ടകളായ പെണ്‍മക്കളിലൊരാളായ ജുമൈല അലി ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം സന്ദര്‍ശിച്ചു. ഒരാഴ്ച നീണ്ട സന്ദര്‍ശനത്തിനിടെയാണ് ജുമൈല അലി മ്യൂസിയത്തിലത്തെിയത്.
മുഹമ്മദലി ക്ളേക്ക് ആദരസൂചകമായി ഇസ്ലാമിക് മ്യൂസിയത്തില്‍ ഒരുക്കിയിട്ടുള്ള മുഹമ്മദലി: ട്രിബ്യൂട്ട് ടു എ ലെജന്‍ഡ് എന്ന പ്രദര്‍ശനവും അവര്‍ സ ന്ദര്‍ശിക്കുകയും വീക്ഷിക്കുകയും ചെയ്തു. പ്രിയ പിതാവിന്‍െറ സ്മരണക്കായും ആദരസൂചകമായും തയ്യാറാക്കിയ പ്രദര്‍ശനത്തിനടുത്തത്തെിയപ്പോള്‍ ജുമൈല മൗനിയായി.
ഇതിഹാസതാരത്തിന്‍െറ മരണശേഷം ആദരസൂചകമായി ഒരുക്കിയിട്ടുള്ള ആദ്യ എക്സിബിഷന്‍ കൂടിയാണ് മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്സില്‍ തയ്യാറാക്കിയിട്ടുള്ളത്.
സന്ദര്‍ശനത്തിനിടെ ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുമായി ജുമൈല അലി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.