ദോഹ: ഖത്തര്‍ ദേശീയ പാരലിമ്പിക് കമ്മിറ്റി പ്രസിഡന്‍റായി ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ സഊദ് ആല്‍ഥാനി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. 2016-2020 ഒളിംപിക് കാലയളവിലേക്കാണ് സഊദ് ആല്‍ഥാനി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
പുതിയ കാലയളവിലേക്ക് ഖത്തര്‍ പാരലിമ്പിക് കമ്മിറ്റി തലവനായി എന്നില്‍ വിശ്വാസമര്‍പ്പിച്ചതില്‍ സമിതി അംഗങ്ങള്‍ക്ക് ശൈഖ് സഊദ് ആല്‍ഥാനി നന്ദി രേഖപ്പെടുത്തി. 2016 റിയോ പാരലിമ്പിക്സില്‍ മികച്ച സേവനങ്ങള്‍ കാഴ്ച വെച്ച ദേശീയ പാരലിമ്പിക് സമിതി അംഗങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, ചരിത്രത്തിലാദ്യമായി പാരലിമ്പിക്സില്‍ ഖത്തര്‍ രണ്ട് മെഡലുകള്‍ കരസ്ഥമാക്കിയിരിക്കുന്നുവെന്നും ഓര്‍മ്മിപ്പിച്ചു. 2016 റയോ പാരലിമ്പിക്സില്‍ ഖത്തറിനായി അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാദിര്‍, സാറ മസ്ഊദ് എന്നിവര്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.