???? ???? ??? ????? ????? ????? ????????

ഈജിപ്തില്‍ ഖത്തര്‍ പിന്തുണച്ചത് ജനങ്ങളുടെ  താല്‍പര്യത്തെ- ശൈഖ് ഹമദ് ബിന്‍ ജാസിം

ദോഹ: ഈജിപ്തില്‍ ഖത്തര്‍ പിന്തുണച്ചത് ഏതെങ്കിലും പാര്‍ട്ടികളെ ആയിരുന്നില്ളെന്നതും ജനങ്ങളുടെ താല്‍പര്യത്തെ ആയിരുന്നെന്നും ഖത്തര്‍ മുന്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി വ്യക്തമാക്കി. ബി.ബി.സി ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇഖ്വാനുല്‍ മുസ്ലിമൂനെ പിന്തുണച്ചുവെന്ന വാദം ആരോപണം മാത്രമാണ്. തുണീഷ്യയില്‍ വിപ്ളവത്തിന് ശേഷം നിലവില്‍ വന്ന ഇസ്ലാമിക് ഭരണകൂടത്തെയും പിന്നീട് വന്ന ലിബറല്‍ ഭരണകൂടത്തെയും ഒരു പോലെ പിന്തുണച്ച രാജ്യമാണ് ഖത്തര്‍ ഒരു പ്രത്യേക വിഭാഗത്തെയല്ല ജനതയുടെ ഇംഗിതത്തെയാണ് തങ്ങള്‍ പിന്തുണക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 
സിറിയയില്‍ നടക്കുന്ന നരമേധത്തെ തുടക്കം മുതല്‍ അപലപിച്ച രാജ്യമാണ് ഖത്തര്‍. സൗദി അറബ്യേക്കും ഖത്തറിനും ഇക്കാര്യത്തില്‍ ഒരേ നിലപാടാണുള്ളത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും അമീര്‍ ശൈഖ് തമീമും മേഖലക്ക് ശക്തമായ നേതൃത്വമാണ് നല്‍കുന്നതെന്ന അഭിപ്രായപ്പെട്ട ശൈഖ് ഹമദ് ബിന്‍ ജാസിം തുര്‍ക്കിയുമായുള്ള ബന്ധം ഏറെ തന്ത്രപരവും മാതൃകാ പരവുമാണെന്ന് വ്യക്തമാക്കി. തീവ്രവാദത്തെയും ഭീകാക്രമണങ്ങളെയും എന്നും എതിര്‍ത്ത രാജ്യമാണ് ഖത്തര്‍. 
തുടര്‍ന്നും അങ്ങിനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈജിപ്തുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന രാജ്യമാണ് ഖത്തര്‍. 
മേഖലയിലെ സുപ്രധാന രാജ്യമെന്ന നിലക്ക് ഏറെ പ്രധാന്യം അര്‍ഹിക്കുന്ന കാര്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.