ദോഹ: ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്സ് ഇന്ത്യയിലേക്കും, ആസിയാന്‍, സാര്‍ക്ക് മേഖലയിലേക്കും സഞ്ചരിക്കുന്നവര്‍ക്ക് ബിസിനസ് ക്ളാസുകളില്‍ ആറ് ദിവസത്തേക്ക് പ്രത്യേക നിരക്കിളവ് പ്രഖ്യാപിച്ചു.
തങ്ങളുടെ സേവനം ലഭ്യമാവുന്ന പ്രധാന കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനും മികച്ച സേവനം ആസ്വദിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കപ്പെടുന്നതെന്ന് ജെറ്റ് എയര്‍വെയ്സ് ഖത്തര്‍ ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസന്‍ പറഞ്ഞു.
15 ശതമാനം ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് രണ്ടു മുതല്‍ എട്ടു വരെ വില്‍ക്കപ്പെടുന്ന ടിക്കറ്റില്‍ പ്രീമിയര്‍ യാത്ര നടത്തുന്നവര്‍ക്കാണ് ഓഫര്‍ ലഭ്യമാകുക.
നേരിട്ടുള്ള വിമാനങ്ങള്‍ക്ക് മാത്രമേ നിരക്കിളവ് ലഭിക്കൂ എന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.