ദോഹ: അറബ്-ലാറ്റിന്‍ അമേരിക്കന്‍ ഉച്ചകോടിക്കത്തെിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാജകീയ വരവേല്‍പ്.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റോയല്‍ ടെര്‍മിനലില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നേരിട്ടത്തെി അമീറിനെ സ്വീകരിച്ചു.
ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചാനയിച്ച അമീറിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. രാജാവിനൊപ്പം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, ഡപ്യൂട്ടി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍അസീസ്, റോയല്‍ പ്രോട്ടോക്കോള്‍ ചീഫ് ഖാലിദ് ബിന്‍ സാലിഹ് അല്‍ ഉബാദ്, റിയാദ് മേയര്‍ എന്‍ജി. ഇബ്രാഹീം ബിന്‍ മുഹമ്മദ് സുല്‍ത്താന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മിത്അബ് ബിന്‍ അബ്ദുല്ല, സൗദി ടൂറിസം ആന്‍ഡ് ആന്‍റിക്വിറ്റീസ് കമീഷന്‍ ചെയര്‍മാന്‍ അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍, പെട്രോളിയം,മിനറല്‍ വകുപ്പ് സഹമന്ത്രി അമീര്‍ അബ്ദുല്‍അസീസ് ബിന്‍ സല്‍മാന്‍ തുടങ്ങിയവരും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.
ഖത്തര്‍ വിദേശകാര്യമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യയും അമീറിനെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.