ഐ.പി.സി ലോക ചാമ്പ്യന്‍ഷിപ്പില്‍ ചൈനക്ക് കിരീടം 

ദോഹ: തുണീഷ്യയുടെ വലീദ് കതീലയുടെ നാലാം സ്വര്‍ണനേട്ടത്തോടെ ദോഹ സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ലോക പാരലിമ്പിക് ചാമ്പ്യന്‍ഷിപ്പിന് കൊടിയിറങ്ങി. 41 സ്വര്‍ണവും 26 വെള്ളിയും 18 വെങ്കലവുമായി ആകെ 85 മെഡലുകളുമായി ചൈന ചാമ്പ്യന്‍മാരായി. 24 സ്വര്‍ണം, 21 വെള്ളി, 24 വെങ്കലമടക്കം 69 മെഡലുകളുമായി റഷ്യ രണ്ടാം സ്ഥാനത്തത്തെി. അമേരിക്ക മൂന്നാമതും ബ്രിട്ടന്‍ നാലാമതും ഫിനിഷ് ചെയ്തപ്പോള്‍ തുണീഷ്യ അഞ്ചാം സ്ഥാനത്തത്തെി. 
ചാമ്പ്യന്‍ഷിപ്പിലുടനീളം 54 പുതിയ ലോകറെക്കോര്‍ഡുകളാണ് പിറന്നു വീണത്.  100, 800, 400  മീറ്ററുകളില്‍ സ്വര്‍ണം നേടിയ 30കാരനായ വലീദ് കതീല, അവസാന ദിവസം 200 മീറ്ററില്‍ ടി 34 വിഭാഗത്തിലാണ് സ്വര്‍ണ നേട്ടത്തിലേക്ക് കുതിച്ചത്. 200 മീറ്ററില്‍ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡോടെയാണ് കതീല തന്‍െറ നാലാം സ്വര്‍ണം നേടിയത്. യു.എ.ഇയുടെ മുഹമ്മദ് ഹമ്മാദി വെള്ളിയും ഫിന്‍ലന്‍റിന്‍െറ ഹെന്‍റി മാനി വെങ്കലവും നേടി. ഓരോ മത്സരവും പുതിയ അനുഭവങ്ങളാണ് നല്‍കുന്നത്. ഒരിക്കല്‍ പോലും നിരുത്സാഹം തോന്നിയിട്ടില്ളെന്നും നാല് സ്വര്‍ണമായിരുന്നു സ്വപ്നമെന്നും അത് നേടിയിരിക്കുന്നുവെന്നും കതീല പറഞ്ഞു. പത്താം ദിനം18 സ്വര്‍ണമെഡലുകളാണ് വിതരണം ചെയ്യപ്പെട്ടത്. 54 ലോകറെക്കോര്‍ഡുകളും ചാമ്പ്യന്‍ഷിപ്പില്‍ പുതുതായി പിറന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.