കെ.സി.സി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച യാസിർ മെമ്മോറിയൽ കപ്പ് ടൂർണമെന്റിൽ ജേതാക്കളായ ബി.സി.സി ബില്ല ക്രിക്കറ്റ് ക്ലബ്
സുവൈഖ്: കെ.സി.സി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച യാസിർ മെമ്മോറിയൽ കപ്പ് 2024 ടൂർണമെന്റിൽ ബി.സി.സി ബില്ല ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. എട്ട് പ്രമുഖ ടീമുകൾ പങ്കെടുത്തു. കലാശക്കളിയിൽ ആദ്യം ബാറ്റ് ചെയ്ത ബി.സി.സി ബില്ല എട്ട് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 120 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ എം.സി.സി ഇലവന് 7.5 ഓവറിൽ 67റൺ മാത്രം എടുക്കാനേ കഴിഞ്ഞുള്ളൂ.
വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ഇസ്മായിൽ ഇർഷാദ്, സാധിക് എന്നിവർ ചേർന്ന് നൽകി. വിജയികൾക്കുള്ള ട്രോഫിയും പ്രൈസ് മണിയും ക്യാപ്റ്റൻമാരായ ജിജുവും തമീമും ചേർന്ന് ഏറ്റുവാങ്ങി. റണ്ണേഴ്സ് ട്രോഫിയും ക്യാഷ് പ്രൈസും എം.സി.സി ക്യാപ്റ്റൻ തൻസിയും സ്വീകരിച്ചു. ഫൈനൽ മത്സരം ഉൾപ്പെടെ മികച്ച ബാറ്റർ, മികച്ച ബാളർ ടൂർണമെന്റിലെ മികച്ച കളിക്കാരനായും ബില്ലയുടെ ഉമറിനെ തെരഞ്ഞെടുത്തു. കെ.സി.സി ടീം ക്യാപ്റ്റൻ സർഫാറസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.