ഇന്ന് ലോക പുകയില വിരുദ്ധ ദിനം: പുകയില ഉപയോഗം ഒഴിവാക്കാം, മടിയില്ലാതെ

മസ്​കത്ത്​: ലോകം പുകയില വിരുദ്ധ ദിനമായി ആചരിക്കുന്ന ദിനമാണ്​ മെയ് 31. പുകയില ഉപഭോഗം വഴി ഒരു വർഷം ലോകത്തിൽ ശരാശരി എട്ട്​ ദശലക്ഷം പേർ മരിക്കുന്നുണ്ടെന്നാണ്​ ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. ഇതിൽ ഏഴ്​ ദശലക്ഷം പേർ പുകയിലയുടെ നേരിട്ടുള്ള ഉപയോഗം മൂലവും 1.2 ദശലക്ഷം പേർ നേരിട്ടില്ലാത്ത ഉപഭോഗം വഴിയുമാണ്​ മരിക്കുന്നത്​. പുകവലിയും പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗവും ആഗോള തലത്തിൽ ക്രമാതീതമായി വര്‍ധിക്കുകയാണെന്നാണ് കണക്കുകൾ മനസിലാക്കി നൽകുന്നത്​.
ലോക വികസനത്തിന് തന്നെ തടസമായി നിൽക്കുന്ന വസ്തുവായാണ് പുകയിലയെ ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഒരു സിഗരറ്റ് ഒരാളുടെ  ജീവിതത്തിലെ 11 മിനിറ്റോളമാണ് അപഹരിക്കുന്നത്. ഒരു പാക്കറ്റ് സിഗരറ്റിന് നിങ്ങളുടെ ജീവിതത്തിലെ മൂന്ന് മണിക്കൂറുകളും  നഷ്​ടപ്പെടുത്താനാകും.
തുടര്‍ച്ചയായി പുകവലിക്കുന്നവരില്‍ പലര്‍ക്കും പുകവലി ഉപേക്ഷിക്കണമെന്ന് ചെറുതായെങ്കിലും ആഗ്രഹമുള്ളവരാണ്. എന്നാൽ അത് എങ്ങനെ നിര്‍ത്തുമെന്നറിയാത്തതിനാലോ തനിക്ക് നിര്‍ത്താൻ സാധിക്കില്ലെന്ന് മനസുകൊണ്ട് തോന്നുന്നതോ ഒക്കെയാണ് പുകവലിയോട് ഗുഡ് ബൈ പറയാൻ പലര്‍ക്കും സാധിക്കാത്തത്. ഒരുപക്ഷേ പലര്‍ക്കും ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ് പുകവലി എങ്ങനെ ഉപേക്ഷിക്കുമെന്നത്.  
പുകവലി നിർത്തണം എന്ന് പലർക്കും ആഗ്രഹം ഉണ്ട്. എന്നാൽ നിർത്തിയവർ വീണ്ടും അതിലേക്ക്​ മടങ്ങുന്ന സാഹചര്യമുണ്ടെന്ന്​ മസ്​കത്തിലെ കാർഡിയോളജി സ്പെഷ്യലിസ്​റ്റായ ടി.പാർഥിപൻ പറയുന്നു. പുകയിലയിലെ പ്രധാന ഘടകം നിക്കോട്ടിൻ ആണ്. പുകയിലയുടെ അമിത ഉപയോഗത്തിന്​ കാരണം ഇതാണ്​. ഉത്തേജനത്തോടൊപ്പം നിക്കോട്ടിൻ ആസക്തിയും ഉണ്ടാക്കുന്നു. പുകവലി നിർത്തിയാൽ രക്തത്തിൽ നിക്കോട്ടിൻ കുറയു​േമ്പാൾ ഒരുപാടു മാനസിക പ്രശ്നങ്ങൾ ഉണ്ടാകും. ഈ സമയത്തു ച്യൂയിംഗം ഉൾപ്പടെയുള്ളവ ഉപയോഗിച്ച് അതിനെ നേരിടണം. അല്ലെങ്കിൽ വീണ്ടും പുകവലിയിലേക്ക് മടങ്ങാൻ ഉള്ള സാധ്യത കൂടുതലാണ്. സ്ത്രീകളിലെ പുകവലി ഇന്ന് കൂടിവരുന്നു. ഗർഭിണികളായ സ്ത്രീകളിൽ ഇത് ജനിക്കാൻ പോകുന്ന കുഞ്ഞിന് വരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. എല്ലാ പുകയില ഉൽപ്പന്നങ്ങളും ദോഷമാണ്. പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക്​ ശരിയായ സമയം ഇതാണെന്നും ഡോക്​ടർ പാർത്ഥിപൻ പറയുന്നു.
പുകയില ഉപയോഗം ശരീരത്തി​​െൻറ പ്രതിരോധ ശേഷി തകർക്കുമെന്ന്​ ബദർ അൽ സമ ഗ്രൂപ് ഹോസ്പിറ്റലിലെ ഇ​േൻറണൽ മെഡിസിൻ വിഭാഗം മേധാവി ഡോക്​ടർ ബഷീർ പറയുന്നു. പുകയില അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കോവിഡ്​ അടക്കമുള്ള വൈറസുകളെ ചെറുക്കുമെന്ന തെറ്റായ പ്രചരണം നടക്കുന്നുണ്ട്​. എന്നാൽ പുകയില ഉപയോഗം വഴി  ശരീരത്തി​​െൻറ പ്രതിരോധ ശേഷി തകർന്ന്​ രോഗം വരാനും ജീവൻ അപകടത്തിൽ ആകാൻ സാധ്യത കൂടുയും ചെയ്യുന്നു. സിഗരറ്റ് വലി നിർത്തുന്നവർ കണ്ടെത്തിയ മാർഗമാണ്, അതല്ല എങ്കിൽ കമ്പനികൾ തന്നെ കണ്ടത്തിയ മാർഗമാണ് ഇ-സിഗരറ്റ്. ഇ-സിഗരറ്റ്​ അപകടം ഉണ്ടാക്കുന്നില്ല എന്നുള്ളത് തീർത്തും തെറ്റായ ധാരണ ആണ്.  ഒരർഥത്തിൽ സിഗററ്റിനെക്കൾ അപകടകരം എന്ന് പറയേണ്ടി വരും. കാരണം ഇതിൽ ഉപയോഗിക്കുന്ന ഫ്ലേവറുകൾ ക്യാൻസറിന് നേരിട്ട് കാരണമാകുന്നു  എന്നുള്ളത് പലർക്കും അറിയില്ല.
വെറുതെ ഇരിക്കുന്ന സമയത്താണ്  പലര്‍ക്കും പുകവലിക്കാനുള്ള പ്രേരണയുണ്ടാവുക.ദിവസേന വര്‍ക്ക് ഒട്ട് ചെയ്യുന്നത് ശീലമാക്കുക. സമ്മർദങ്ങൾ കുറക്കാനുള്ള നിരവധി വ്യായാമമുറകൾ ശീലമാക്കുക. നമ്മളൊരു തീരുമാനമെടുക്കുന്നത്  പിന്നീട് ആ തീരുമാനം സ്വയം ലംഘിക്കുന്ന സമയത്തു കുറ്റബോധം തോന്നുന്ന പോലെ  ഇവിടെയും പ്രവർത്തിക്കുക. പുകവലി നിർത്താൻ തീരുമാനിച്ചാൽ അതിൽ ഉറച്ചു നിൽക്കുക.  വേണ്ട എന്ന് വിചാരിച്ചാൽ എല്ലാത്തിൽ നിന്നും മാറി നിൽക്കാം എന്ന് ഈ  കോവിഡ്​ കാലം നമ്മെ കാണിച്ചു തന്നു.  അതുകൊണ്ടു പുകവലി എന്ന ദുശീലം എന്നെന്നേക്കുമായി ഒഴിവാക്കാൻ കൂടി ഇൗ സമയം ഉപയോഗിക്കാം.
Tags:    
News Summary - world tobacco free day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.