ദുബൈയിലെ ലോക പൊലീസ് ഉച്ചകോടി
Posted On
date_range Updated On
date_range ലോക പൊലീസ് ഉച്ചകോടി: പങ്കാളികളായി ആർ.ഒ.പിയും
മസ്കത്ത്: ദുബൈയിൽ നടക്കുന്ന ലോക പൊലീസ് ഉച്ചകോടിയിൽ റോയൽ ഒമാൻ പൊലീസും (ആർ.ഒ.പി) പങ്കെടുക്കുന്നു. അന്വേഷണ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ ഹബീബ് അൽ ഖുറൈഷിയാണ് ഒമാൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്. ദുബൈ എക്സ്പോയിലെ എക്സിബിഷൻ സെന്‍ററിൽ നടക്കുന്ന ഉച്ചകോടിയിൽ 200ഓളം പ്രഭാഷകർ പങ്കെടുക്കും. പൊലീസ് സേനയുമായി ബന്ധപ്പെട്ട പ്രദർശനവും നടക്കുന്നുണ്ട്. ലോക പൊലീസ് ഉച്ചകോടി മാർച്ച് 17ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.