ലോ​ക​ക​പ്പ് യോ​ഗ്യ​ത: ചൈ​ന​ക്കെ​തി​രെ സ​മ​നി​ല വ​ഴ​ങ്ങി ഒ​മാ​ന്‍

മ​സ്‌​ക​ത്ത്: ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ ചൈ​ന​ക്കെ​തി​രെ സ​മ​നി​ല വ​ഴ​ങ്ങി ഒ​മാ​ന്‍. ഷാ​ര്‍ജ​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ​ഒാ​രോ ഗോ​ൾ വീ​തം അ​ടി​ച്ച്​ പി​രി​യു​ക​യാ​യി​രു​ന്നു. ചൈ​ന​ക്ക് വേ​ണ്ടി 21ാം മി​നി​റ്റി​ല്‍ വു ​ലീ​യും ഒ​മാ​ന് വേ​ണ്ടി 75ാം മി​നി​റ്റി​ല്‍ അം​ജ​ദ് അ​ല്‍ ഹ​ര്‍തി​യും വ​ല കു​ലു​ക്കി. മ​ത്സ​ര​ത്തി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഒ​മാ​ന്‍ ടീം ​ആ​ദ്യ മി​നി​റ്റു മു​ത​ല്‍ ചൈ​ന​യു​ടെ ഗോ​ള്‍മു​ഖ​ത്ത് നി​ര​ന്ത​രം ആ​ക്ര​മ​ണം ന​ട​ത്തി​യെ​ങ്കി​ലും ഗോ​ള്‍ അ​ക​ന്നു​നി​ന്നു.

ചൈ​ന​യു​മാ​യി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​തോ​ടെ ഗ്രൂ​പ്പ് ബി​യി​ല്‍ ഏ​ഴ് പോ​യ​ൻ​റു​മാ​യി ഒ​മാ​ന്‍ നാ​ലാം സ്ഥാ​ന​ത്തെ​ത്തി. ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ 13 പോ​യ​ൻ​റ്​ നേ​ടി​യ സൗ​ദി അ​റേ​ബ്യ ഏ​റ​ക്കു​റെ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. ​ഇൗ ​ഗ്രൂ​പ്പി​ൽ​നി​ന്ന്​ ഒ​രു ടീ​മി​ന് ​കൂ​ടി​യാ​യി​രി​ക്കും ഇ​നി ലോ​ക​ക​പ്പ് യോ​ഗ്യ​ത​ നേ​ടാ​നാ​വു​ക.

Tags:    
News Summary - World Cup Qualification: China Oman draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.