ജബൽ നഖ്അയിൽ അപകടത്തിൽപെട്ട വനിതയെ പൊലീസ് ഏവിയേഷൻ വിഭാഗം ഹെലികോപ്ടറിൽ രക്ഷപ്പെടുത്തുന്നു
മസ്കത്ത്: റുസ്താഖ് വിലായത്തിലെ ജബൽ അൽ നഖ്അയിൽ അടിയന്തര മെഡിക്കൽ സാഹചര്യം നേരിട്ട വനിതയെ പൊലീസ് ഏവിയേഷൻ വിഭാഗം ഹെലികോപ്റ്ററിൽ ആശുത്രിയിലെത്തിച്ചു.
ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനായി അൽ റുസ്താഖ് റഫറൽ ആശുപത്രിയിലേക്കാണ് വനിതയെ എത്തിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.
അടിയന്തര രക്ഷാദൗത്യത്തന്റെ ദൃശ്യങ്ങൾ സിവിൽ ഏവിയേഷൻ അതോറിറ്റി സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.