മസ്കത്ത്: ഇന്ത്യയിലെ വിവാദപരമായ മൂന്നു കാർഷിക ബില്ലുകൾ പിൻവലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഏകാധിപത്യത്തിനും അടിച്ചമർത്തലിനുമുള്ള തിരിച്ചടിയാണെന്ന് ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി അധ്യക്ഷൻ സിദ്ദിഖ് ഹസൻ പറഞ്ഞു. ബില്ലുകൾ പാർലമെൻറിൽ വന്നപ്പോൾതന്നെ ഇതിലെ അപകടം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, അതൊന്നും മുഖവിലക്കെടുക്കാതെ ബില്ലുകൾ പാസാക്കി എടുക്കുകയായിരുന്നു.
നിൽക്കക്കള്ളിയില്ലാതെ വൈകിയാണെങ്കിലും കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറായി എന്നുള്ളത് ഏകാധിപതികളായ എല്ലാ ഭരണാധികാരികൾക്കുമുള്ള മുന്നറിയിപ്പാണ്. സമരമുഖത്ത് ഉറച്ചു നിന്ന് വിജയം നേടിയ കർഷകർക്ക് അഭിവാദ്യം അർപ്പിക്കുന്നതായും സിദ്ദിഖ് ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.