മസ്കത്ത്: ബാത്തിന ഗവർണറേറ്റിൽ ഗോതമ്പ് ഉൽപാദനം വർധിപ്പിക്കാൻ കർമപദ്ധതിയുമായി കൃഷി വകുപ്പ്. മറ്റു വിളകളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കാനും വിവിധ പദ്ധതികൾ നടപ്പിൽവരുത്തും. ഗോതമ്പ് ഉൽപാദന വർധനക്ക് പ്രത്യേക ശ്രദ്ധയാണ് നൽകുന്നതെന്ന് തെക്കുവടക്കൻ ബാത്തിന കാർഷിക, ലൈവ് സ്റ്റോക് വിഭാഗം മേധാവി സാലിം ബിൻ അലി അൽ ഒംറാനി പറഞ്ഞു.
പാരമ്പര്യമായി തുടർന്നുവരുന്ന കൃഷി പൈതൃകത്തിെൻറ ഭാഗമാണ് ഗോതമ്പ് കൃഷി. ഇൗ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനൊപ്പം ലഭ്യമായ സ്രോതസ്സുകൾ ഉപയോഗിച്ച് ഉൽപാദന വർധനവും സാധ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി സബ്സിഡി ആനുകൂല്യങ്ങൾ ഉൾപ്പെടെ നൽകിവരുന്നുണ്ട്. ഒപ്പം, ആധുനിക ജലസേചന വിദ്യകളും ഉൽപാദന ക്ഷമതയേറിയ വിത്തുകളും വിളവെടുപ്പിന് ആധുനിക ഉപകരണങ്ങളുമെല്ലാം ലഭ്യമാക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്.
ഉയർന്ന ഉൽപാദനക്ഷമതയുള്ള ഒമാനി ഗോതമ്പ് ഇനങ്ങളെ കുറിച്ച ബോധവത്കരണവും നൽകിവരുന്നുണ്ട്. വാദി ഖുറിയാത്ത് 1,10,226 എന്ന ഇനത്തിൽപെടുന്ന ഗോതമ്പാണ് ഇൗ സീസണിൽ പ്രധാനമായും കർഷകർക്കായി നൽകുക. ഇതിനൊപ്പം, പ്രാദേശിക ഇനങ്ങളും നൽകും. 200 ഏക്കറിലാണ് ഇൗ സീസണിൽ ഗോതമ്പുകൃഷി നടത്തുക. ഒരു ഏക്കറിൽ ശരാശരി 1200 കിലോ എന്ന തോതിൽ 250 ടൺ ഗോതമ്പ് സീസണിൽ ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക വിളകൾ പ്രാദേശിക തലത്തിൽ ഉൽപാദിപ്പിക്കുകയെന്നത് ഭക്ഷ്യസുരക്ഷയിൽ ഏറെ പ്രധാനപ്പെട്ടതാണ്. ഇതിൽ തന്നെ പാടശേഖരങ്ങളിൽ ഉൽപാദിപ്പിക്കുന്ന വിളകൾക്ക് ഏറെ പ്രാധാന്യമാണുള്ളതെന്നും അലി അൽ ഒംറാനി പറഞ്ഞു. നിലവിൽ രാജ്യത്തെ 34 ശതമാനം പാടശേഖരങ്ങളും ബാത്തിന ഗവർണറേറ്റിലാണ് ഉള്ളത്. ഗോതമ്പിന് പുറമെ, 20 ഇടങ്ങളിൽ ബാർലിയും 28 ഇടങ്ങളിൽ ചോളവും മറ്റിടങ്ങളിൽ ഉലുവ, വാളരി പയർ തുടങ്ങി ഒമാനികളുടെ നിത്യജീവിതവുമായി പ്രാധാന്യമുള്ളതും കയറ്റുമതി മൂല്യമുള്ളതുമായ ഉൽപന്നങ്ങളും ഇൗ സീസണിൽ കൃഷി ചെയ്യും.
തേനീച്ച വളർത്തൽ പദ്ധതിക്കും മന്ത്രാലയം ഉൗന്നൽ നൽകുന്നുണ്ടെന്നും അൽ ഒംറാനി പറഞ്ഞു. ഇൗ മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യമുള്ള സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. 2012-13ലെ കാർഷിക സെൻസൻസ് പ്രകാരം രാജ്യത്തിെൻറ കൃഷി, കന്നുകാലി വളർത്തൽ മേഖലയുടെ പ്രധാന ഭാഗവും ബാത്തിന ഗവർണറേറ്റിലാണ്. 34 ശതമാനം പാടശേഖരങ്ങൾക്ക് പുറമെ പച്ചക്കറി കൃഷിയുടെ 80 ശതമാനവും ഇൗ രണ്ട് ഗവർണറേറ്റുകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.