ബംഗ്ലാദേശ് സ്വദേശികളുടെ മൃതദേഹം പുറത്തെടുക്കാനുള്ള സിവിൽ ഡിഫൻസിെൻറ ശ്രമം
മസ്കത്ത്: കിണർ വൃത്തിയാക്കാനിറങ്ങിയ മൂന്നു വിദേശികൾ മരിച്ചു. ബംഗ്ലാദേശ് സ്വദേശികളാണ് മരണപ്പെട്ടവർ. തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ കാമിൽ അൽ വാഫിയിലെ സ്വദേശിയുടെ കൃഷിത്തോട്ടത്തിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ആദ്യം രണ്ടു പേരാണ് കിണറ്റിലിറങ്ങിയത്. ഇവരുടെ രക്ഷാഭ്യർഥന കേട്ടിറങ്ങിയ മൂന്നാമനും അപകടത്തിൽ പെടുകയായിരുന്നു. വിഷവാതകം ശ്വസിച്ചതാണ് അപകട കാരണമെന്ന് കരുതുന്നു. ഒപ്പമുണ്ടായിരുന്ന നാലാമൻ വിവരമറിയിച്ചതിനെ തുടർന്നാണ് സിവിൽ ഡിഫൻസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തത്. ഏറെ നാളുകളായി അൽ വാഫിയിലും പരിസരത്തും ജോലി ചെയ്യുന്നവരാണ് മരിച്ചവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.