മസ്കത്ത്: കിണർ കുഴിക്കുന്നതിനടക്കം വിവിധ ഗവർണറേറ്റുകളിലായി മേയ് മാസത്തിൽ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം നൽകിയത് 785 ജല ലൈസൻസുകൾ. ഏറ്റവും കൂടുതൽ പെർമിറ്റുകൾ ലഭിച്ചത് ദാഖിലിയ ഗവർണറേറ്റിലാണ്. 248 ലൈസൻസുകളാണ് ഇവിടെ നൽകിയത്. വടക്കൻ ശർഖിയ 92, തെക്കൻ ബാത്തിന 86, വടക്കൻ ബാത്തിന 77, ബുറൈമി 34, തെക്കൻ ശർഖിയ 32, ദോഫാർ, മസ്കത്ത് -ആറ് അൽവുസ്ത -നാല്, മുസന്ദം -ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിൽ അനുവദിച്ച ലൈസൻസുകൾ.
കിണറുകളുടെ രജിസ്ട്രേഷൻ, ഡാമുകളുടെയും ഫലജുകളുടെയും നിർമാണം, കിണർ ഡ്രില്ലിങ് കരാറുകൾ, വികസന പദ്ധതികൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ജല ലൈസൻസുകളിൽ ഉൾപ്പെടുന്നതെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു.
ജലസ്രോതസ്സുകളുടെ വിനിയോഗം കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗമെന്ന നിലയിൽ ജല ലൈസൻസുകൾ നൽകുന്നതിന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം പ്രാധാന്യം നൽകുന്നുണ്ട്. ലഭ്യമായ ജലത്തിന്റെ അളവും വിവിധ മേഖലകളിലെ ബഹുമുഖ ആവശ്യകതകളും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കിയ ശേഷമാണ് പെർമിറ്റുകൾ അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.