മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ നഗരസഭ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിെൻ റ പൂർണ ചുമതല ഒമാൻ എൻവയൺമെൻറൽ സർവിസ് ഹോൾഡിങ് കമ്പനിക്ക് (ബിയ) കീഴിലാകുന്നു. മ ാലിന്യ ശേഖരണവും സംസ്കരണവും ‘ബിയ’യുടെ മേൽനോട്ടത്തിലായിരിക്കും. ഇൗ മാസം 15 മുതലാണ് കൈമാറ്റം പ്രാബല്യത്തിൽ വരുക. മാലിന്യ ശേഖരണത്തെയും മൂല്യവത്തായ സംസ്കരണ രീതികളെയും കുറിച്ച് അമിറാത്ത് വാലി ഡോ. യാഹ്യ അൽ നദാബി, ശൂറാ കൗൺസിൽ, നഗരസഭ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പെങ്കടുത്ത യോഗത്തിൽ വിശദീകരണം നൽകിയതായി ‘ബിയ’ വക്താവ് അറിയിച്ചു.
മാലിന്യം ശേഖരിക്കുന്ന രീതിക്ക് മാറ്റം വരും. ഏറ്റവും പുതിയ മാലിന്യ കണ്ടെയിനറുകൾ സ്ഥാപിക്കും. ഇതിന് പുറമെ വേസ്റ്റ് മാനേജ്മെൻറ് ഹോട്ട്ലൈൻ സ്ഥാപിക്കുകയും ചെയ്യും. മാലിന്യ ശേഖരണത്തിനും പ്രവർത്തനത്തിനുമുള്ള കരാർ ‘അവെർഡ മാനേജ്’ എന്ന കമ്പനിക്ക് നൽകിയതായും ‘ബിയ’ മസ്കത്ത് ഒാപറേഷൻസ് ഡയറക്ടർ സക്കരിയ അൽ ബലൂഷി പറഞ്ഞു. ഇതു സംബന്ധിച്ച ധാരണപത്രം ഒപ്പിട്ടുണ്ട്. ജനങ്ങൾക്കിടയിൽ മാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച അവബോധം വളർത്തുന്നതിന് പ്രത്യേക നടപടികൾ കൈക്കൊള്ളുമെന്നും ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.