മസ്‌കത്ത്: ദുകം തുറമുഖത്തിലെ ഇന്ധന സംഭരണ ടാങ്കുമായി ബന്ധപ്പെട്ട സംഭവം ചില അന്താരാഷ്ട്ര മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തതായി ഒമാൻ ഓയിൽ മാർക്കറ്റിങ് കമ്പനി കുറ്റപ്പെടുത്തി.സംഭവത്താൽ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നും ദുകം വാണിജ്യ തുറമുഖത്തിൽ സ്ഥിതിചെയ്യുന്ന കമ്പനിയുടെ ഒരു ഇന്ധന സംഭരണ ടാങ്കുമായി ബന്ധപ്പെട്ടാണ് വാർത്ത പ്രചരിച്ചതെന്നും കമ്പനി അറിയിച്ചു.
ചില വാർത്താ ഏജൻസികളും അന്താരാഷ്ട്ര ടെലിവിഷൻ ചാനലുകളും സംഭവത്തെക്കുറിച്ച് തെറ്റായ രീതിയിൽ വിവരിച്ചതായും കമ്പനി ചൂണ്ടിക്കാട്ടി.ദുകം കൊമേഴ്സ്യൽ പോർട്ടിലെ കമ്പനിയുടെ ഒരു ഇന്ധന ടാങ്കിനെയാണ് സംഭവം ലക്ഷ്യമിട്ടത്.എന്നാലും കമ്പനിയുടെ എല്ലാ കേന്ദ്രങ്ങളിലുമുള്ള പ്രവർത്തനങ്ങൾ സാധാരണ രീതിയിൽ തടസ്സമില്ലാതെ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.