അബ്ദുല്ല അൻവരി
Posted On
date_range Updated On
date_range അബ്ദുല്ല അൻവരി സലാല കെ.എം.സി.സി മലപ്പുറം ജില്ല പ്രസി.
സലാല: കെ.എം.സി.സി സലാല മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി അബ്ദുല്ല അൻവരിയെ നിയോഗിച്ചു. താൽക്കാലികമായി മാറ്റി നിർത്തപെട്ട മുൻ പ്രസിഡന്റ് ഷബീർ കാലടിയുടെ ഒഴിവിലേക്കാണ് അബ്ദുല്ല അൻവരിയെ നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര വർക്കിങ് കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് പ്രസിഡന്റ് വി.പി. അബ്‌ദുസലാം ഹാജിയാണ് പുതിയ ഭാരവാഹിയെ താൽക്കാലികമായി നിയോഗിച്ചത്. നിലവിൽ മലപ്പുറം ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റാണ് മഞ്ചേരി ആനക്കയം സ്വദേശിയായ അബ്ദുല്ല അൻവരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.