മസ്കത്ത്: ഒമാൻ തീരത്ത് കുടുങ്ങിയ കപ്പലുകൾക്കെതിരെ കർശന നടപടിയുമായി ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം. കപ്പലുകൾ സ്വന്തം ചെലവിൽ 30 ദിവസത്തിനകം നീക്കണമെന്ന് ഉടമകൾക്ക് മന്ത്രാലയം അന്ത്യശാസനം നൽകി. സമയപരിധിക്കുള്ളിൽ കപ്പലുകൾ മാറ്റിയില്ലെങ്കിൽ കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സുവൈഖ് വിലായത്തിന്റെ തീരത്തോട് ചേർന്നുള്ള അൽ ജൗദ് മേഖലയിൽ അടിഞ്ഞുകിടക്കുന്ന കപ്പലുകൾക്കും സൂർ വിലായത്തിലെ ഖോർ അൽ ബത്തയിലുള്ള ബോട്ടുകളുടെ യാർഡിന് സമീപം നങ്കൂരമിട്ടിരിക്കുന്ന കപ്പലുകൾക്കുമാണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നത്. അൽ ജൗദ് മേഖലയിൽ അടിഞ്ഞുകിടക്കുന്ന ‘സീ ലൈറ്റ്’ എന്ന കപ്പലും, ഖോർ അൽ ബത്തയിൽ വർഷങ്ങളായി കിടക്കുന്ന മറ്റ് കപ്പലുകളും മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. സമയപരിധിക്കുള്ളിൽ കപ്പലുകൾ നീക്കാത്ത ഉടമസ്ഥർക്കെതിരെ ഒമാൻ മാരിടൈം നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.