മസ്കത്ത്: ഒമാനിലെ ബിസിനസ് ഉടമകൾ വാണിജ്യപരമായ ഇടപാടുകൾക്കായി വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കരുതെന്ന് ഒമാൻ ടാക്സ് അതോറിറ്റി കർശന മുന്നറിയിപ്പ് നൽകി. അത്തരം അക്കൗണ്ടുകൾ വഴി നടത്തുന്ന ബിസിനസ് ഇടപാടുകളിൽ നിന്നുള്ള വരുമാനം നികുതി റിട്ടേണുകളിൽ കൃത്യമായി വെളിപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ബിസിനസ് ആവശ്യങ്ങൾക്കായി വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് വഴി നികുതി ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും നിയമപ്രകാരം ബിസിനസ്‍ പ്രവർത്തനങ്ങളിലൂടെ ഉണ്ടാകുന്ന എല്ലാ വരുമാനങ്ങളും കൃത്യമായി വെളിപ്പെടുത്താനും കൃത്യമായ നികുതി റിട്ടേണുകൾ സമർപ്പിക്കാനും നികുതിദായകർ ബാധ്യസ്ഥരാണെന്നും അതോറിറ്റി വ്യക്തമാക്കി. സാമ്പത്തിക രേഖകൾ കൃത്യമായി സൂക്ഷിക്കുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും നികുതി റിട്ടേണുകൾ തയാറാക്കുന്നത് എളുപ്പമാക്കുന്നതിനും വ്യക്തിഗത ഇടപാടുകൾക്കും വാണിജ്യ ഇടപാടുകൾക്കുമായി വെവ്വേറെ ബാങ്ക് അക്കൗണ്ടുകൾ സൂക്ഷിക്കാൻ അതോറിറ്റി വ്യാപാര സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.
വ്യക്തിഗത ഇടപാടുകളും ബിസിനസ് ഇടപാടുകളും വെവ്വേറെ സൂക്ഷിക്കാതിരുന്നാൽ, ബിസിനസിലെ യഥാർഥ വരുമാനവും ചെലവുകളും കൃത്യമായി കണ്ടെത്തുന്നത് ബുദ്ധിമുട്ടാകും. നിയമം ലംഘിക്കുന്നവർക്ക് നിലവിലുള്ള നികുതി നിയമപ്രകാരം അധിക നികുതി ബാധ്യതകളും കടുത്ത പിഴകളും മറ്റ് നിയമനടപടികളും നേരിടേണ്ടി വരുമെന്ന് ടാക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. വെളിപ്പെടുത്താത്ത വരുമാനം കണ്ടെത്തിയാൽ, മുൻകാല നികുതി നിർണയങ്ങൾ വീണ്ടും പരിശോധിാനും നികുതി ബാധ്യതകൾ പുനർനിർണയിക്കാനും ഇത് വഴിവെക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.