Posted On
date_range Updated On
date_range ഒമാനിലെ റോഡുകളിൽ അഭ്യാസം വേണ്ട, മൂന്നു മാസം തടവും 500 റിയാൽ പിഴയും ലഭിക്കും
മസ്കത്ത്: റോഡുകളിൽ വാഹനങ്ങൾക്കൊണ്ട് അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരത്തിൽ അപകടകരമായ പെരുമാറ്റത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വ്യക്തികൾക്ക് കർശനമായ ശിക്ഷകൾ നേരിടേണ്ടിവരും.ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 49/5, 54 അനുസരിച്ച്, മൂന്നു മാസം തടവും 500 റിയാൽ പിഴയും ലഭിക്കും. അല്ലെങ്കിൽ രണ്ട് ശിക്ഷ ഒരുമിച്ചും അനുഭവക്കേണ്ടി വരും. തടവ്, പിഴ എന്നിവക്ക് പുറമേ, ഡ്രൈവിങ് ലൈസൻസും വാഹനത്തിന്റെ ഓപ്പറേറ്റിങ് ലൈസൻസും (മുൽകിയ) സസ്പെൻഡ് ചെയ്യാൻ നിയമം അനുവദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.