മസ്കത്ത്: തിമിംഗലത്തിെൻറ ജഡം തീരത്ത് അടിഞ്ഞു. 14 മീറ്റർ നീളമുള്ള കൂനൻ തിമിംഗലത്തിെൻറ ജഡം ബുധനാഴ്ച വൈകുന്നേരത്തോടെ ഒമാെൻറ തെക്കൻ പ്രദേശമായ ഹാസിക്ക് ബീച്ചിലാണ് കണ്ടെത്തിയത്. മുനിസിപ്പാലിറ്റി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് വ്യാഴാഴ്ച സ്ഥലത്തെത്തിയ പരിസ്ഥിതി, ഫിഷറീസ് മന്ത്രാലയം അധികൃതർ മരണകാരണം അറിയുന്നതിനുള്ള പരിശോധന നടത്തി. അറേബ്യൻ കടലിൽ കാണുന്ന കൂനൻ തിമിംഗലങ്ങൾ ലോകത്തിെൻറ മറ്റു സ്ഥലങ്ങളിലുള്ള സമാന തിമിംഗലങ്ങളെക്കാൾ ജനിതക പരമായി വേറിട്ട് നിൽക്കുന്നതാണ്.
ലോകത്ത് ഏറ്റവുമധികം ഒറ്റപ്പെട്ട് ജീവിക്കുന്ന തിമിംഗല സമൂഹമാണ് ഇതെന്ന് ഇൗ മേഖലയിൽ പഠനം നടത്തുന്നവർ പറയുന്നു. ഒമാൻ തീരത്ത് ഇരുപതോളം ഇനം തിമിംഗലങ്ങളെയും ഡോൾഫിനുകളെയും കണ്ടുവരുന്നതായാണ് കണക്കുകൾ. എന്നാൽ എത്ര കൂനൻ തിമിംഗലങ്ങൾ ഒമാൻ കടലിൽ ഉണ്ട് എന്നതിെൻറ കണക്കുകൾ വ്യക്തമല്ല. അടുത്തിടെ മുസന്ദം കടലിൽ കൊലയാളി തിമിംഗലങ്ങളെ കണ്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.