വാദി ഖാഫിഫ അണക്കെട്ട്
മസ്കത്ത്: ഇബ്ര വിലായത്തിലെ വാദി ഖാഫിഫ അണക്കെട്ട് ഭാഗികമായി തുറന്നതായി വടക്കൻ ശർഖിയ ഗവർണറേറ്റിലെ കൃഷി, ജലവിഭവ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. മേഖലയിൽ സമീപകാലത്തുണ്ടായ മഴയെതുടർന്ന് വാദികളിൽനിന്ന് ഗണ്യമായ രീതിയിൽ വെള്ളം ഒഴുകുന്നത് കണക്കിലെടുത്താണ് ഡാം തുറന്നത്. ഇബ്ര, ദിമ തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി യഥാക്രമം 16 മില്ലിമീറ്ററും അഞ്ച് മില്ലിമീറ്ററും മഴയാണ് ലഭിച്ചത്. ഇബ്രയിലെ ഖാഫിഫ, അൽ ജർവാല എന്നിവയുൾപ്പെടെ നിരവധി വാദികളിൽനിന്നുള്ള വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.