Posted On
date_range Updated On
date_range വാദികബീർ വെടിവെപ്പ്: ആക്രമണകാരികൾക്ക് പാകിസ്താനുമായി ബന്ധമില്ല- അംബാസഡർ
മസ്കത്ത്: വാദികബീറിലെ വെടിവെപ്പിൽ മരണപ്പെട്ട മൂന്ന് ആക്രമണകാരികൾക്ക് പാകിസ്താനുമായി യാതൊരു ബന്ധവുമില്ലെന്ന് ഒമാനിലെ പാക്കിസ്താൻ അംബാസഡർ ഇമ്രാൻ അലി എക്സ് (ട്വിറ്റർ) സന്ദേശത്തിൽ പറഞ്ഞു. ഇത് പാകിസ്താൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ ആയിരുന്നില്ല. വെടിവെപ്പിൽ നാല് പാക്കിസ്താൻ സ്വദേശികളാണ് മരണപ്പെട്ടത്. ഇതിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ നാളെ പാകിസ്താനിലേക്ക് കൊണ്ടുപോകുമെന്നും അലി പറഞ്ഞു. പൗരന്മാരെ പിന്തുണക്കുമെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അംബാസഡർ എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.