മസ്കത്ത്: ആവശ്യമായ രേഖകളില്ലാതെ ഒമാനിൽ തങ്ങുന്ന വിസ സംബന്ധമായ രേഖകൾ ശരിയാക്കാൻ ആഗ്രഹിക്കുന്നവർക്കും വിസിറ്റ് വിസയിൽ എത്തി കലാവധി കഴിഞ്ഞവർക്കും പിഴയില്ലാതെ ഇപ്പോൾ നാട്ടിലേക്ക് മടങ്ങാം. തൊഴിൽ മന്ത്രാലയം തൊഴിൽ വിപണി ശരിയാക്കുന്നതിന്റെ ഭാഗമായി ഇതുസംബന്ധമായ അറിയിപ്പ് നേരത്തേ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് താമസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവർക്ക് ലേബർ കാർഡ് കാലാവധി കഴിഞ്ഞവർക്കും രാജ്യം വിടാൻ മാനദണ്ഡങ്ങൾ അനുസരിച്ച് മന്ത്രാലയം സഹായം നൽകുകയാണ്. എന്നാൽ കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. താമസ രേഖകൾ കഴിഞ്ഞ ഈ വിഭാഗക്കാർക്ക് രാജ്യം വിടാനുള്ള അവസരമാണിതെന്ന് മന്ത്രാലയം അറിയിക്കുന്നു.
ഇത്തരക്കാർക്ക് മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. മന്ത്രാലയം നിർദേശിക്കുന്ന നടപടികൾ പാലിച്ചാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇങ്ങനെ സമർപ്പിച്ചാൽ ഏകദേശം ഒരാഴ്ചക്കുള്ളിൽ ഇത് സംബന്ധമായ അറിയിപ്പുകൾ അപേക്ഷകന് ലഭിക്കുമെന്നും പിന്നീടവർക്ക് സൗജന്യമായി രാജ്യം വിടാൻ കഴിയുമെന്നും മന്ത്രാലയം പറയുന്നു. അപേക്ഷകരെല്ലാം നാട്ടിലേക്കുള്ള വിമാന ടിക്കറ്റും കൊണ്ടുവന്നിരിക്കണം. കുറ്റ കൃത്യങ്ങളിൽ ഏർപ്പെടാതെ ഒമാനിൽ തങ്ങുന്ന താമസ രേഖകളില്ലാത്തവർക്കെല്ലാം രാജ്യം വിടാനുള്ള അവസരമാണിതെന്നും തൊഴിൽ മന്ത്രാലയത്തിന്റെ ഇത് സംബന്ധമായ മാനദണ്ഡങ്ങൾ പാലിച്ചവർക്കാണ് ഈ ആനുകൂല്യം ലഭ്യമാവുകയെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. രണ്ട് വിഭാഗം അനധികൃത താമസക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഒമാനിൽ തങ്ങുന്ന താമസ രേഖകൾ ശരിയാക്കാനുദ്ദേശിക്കുന്നവരാണ് ഒരു വിഭാഗം. ഇത്തരക്കാർ താമസ രേഖകൾ പുതുക്കുകയോ മറ്റൊരു വിസയിലേക്ക് മാറുകയോ ചെയ്യുമെന്ന ഉപാധിയിലാണ് പിഴയില്ലാതെ രാജ്യം വിടാൻ കഴിയുക. ഇത് സംബന്ധമായ രേഖകൾ തൊഴിൽ മന്ത്രാലയം ശരിപ്പെടുത്തുകയും വേണം. വിസിറ്റ് വിസ അടക്കം തൊഴിൽ വിസയിലല്ലാതെ രാജ്യത്തെത്തി അനധികൃതമായി തങ്ങുന്നവരാണ് രണ്ടാം വിഭാഗം. ഇത്തരം വിഭാഗങ്ങൾക്ക് നടപടികൾ പൂർത്തിയാക്കാനുള്ള സങ്കേതിക സഹായമാണ് നൽന്നതെന്നും ഈ വിഭാഗത്തിൽ എല്ലാവരും അവസരം ഉ പയോഗപ്പെടുത്തണമെന്നും റോയൽ ഒമാൻ പൊലീസ് പറഞ്ഞു. ജൂലൈ 3വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.